മഹിന്ദ്ര ഹോം ഫിനാൻസിന്റെ ബാലുശേരി ശാഖയിൽ
നിന്നും ലോൺ എടുത്ത
വയോധികയ്ക്ക് ജപ്തി ഭീഷണി.
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്:സർക്കാർ പതിച്ചുനൽകിയ 3 സെന്റിലുള്ള വീട്ടിൽ കഴിയുന്ന 74 കാരിയും കുടുംബവും സ്വകാര്യബാങ്കിന്റെ ജപ്തി ഭീഷണിയിലാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ബാലുശേരി പോലീസ് ഇൻസ്പെക്ടർ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.നവംബർ 28 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മുക്കം നഗരസഭയിൽ പനച്ചിങ്ങൽ കോളനിയിൽ താമസിക്കുന്ന സത്യവതിയും കുടുംബവുമാണ് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.
2019 ൽ മകളുടെ വിവാഹം നടത്താനായി മഹേന്ദ്ര ഹോം ഫിനാൻസിന്റെ ബാലുശേരി ശാഖയിൽ നിന്നും ഒന്നര ലക്ഷം രൂപ വായ്പയെടുത്തു. കോവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. മൂന്നു സെന്റിന് മറ്റ് ബാങ്കുകൾ വായ്പനൽകാത്തതു കാരണമാണ് സ്വകാര്യ ബാങ്കിൽ നിന്നും വായ്പയെടുക്കേണ്ടി വന്നത്. ഇതു വരെ 1, 70,00O രൂപഅടച്ചിട്ടുണ്ട്.ഇനി 1,50,000 കൂടി അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.