പ്രതീക്ഷ സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി
പ്രതീക്ഷ സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി
Atholi News20 Jun5 min

പ്രതീക്ഷ സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി


മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന് റോട്ടറി ക്ളബ് സൈബർ സിറ്റി നൽകിയ വാട്ടർ പ്യൂരിഫയർ എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയിൽ നിന്നും സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.


സ്കൂൾ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. എൻ. യഹിയാഖാൻ , കാഞ്ചനമാല കൊറ്റങ്ങൽ , കൊറ്റങ്ങൽ സുരേഷ് ബാബു, കെ.ഷീബ, ബിജോയ് രാജ്, എൻ.പ്രസാദ് എന്നിവർ പങ്കെടുത്തു.


മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കായി പരിശീലനം നൽകുന്ന മലബാറിലെ പ്രശസ്തമായ പ്രതീക്ഷ സ്കൂൾ വിദ്യഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടു .

Tags:

Recent News