ജി എം എൽ പി സ്കൂൾ
ശതവാർഷികാഘോഷം:"ശതമുദ്ര"യുടെ ലോഗോ പ്രകാശനം ചെയ്തു
തലക്കുളത്തൂർ : ജി എം എൽ പി സ്കൂൾ ശതവാർഷികാഘോഷങ്ങളുടെ ലോഗോ "ശതമുദ്ര" ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പ്രകാശനം ചെയതു. പിടിഎ പ്രസിഡന്റ് എം പി ഫൈസൽ അധ്യക്ഷത വഹിച്ചു. കെ ജി പ്രജിത, ഷെറീന, ഉമ്മർ ഹാജി, ദിവ്യ പി, സിറാജുദ്ദീൻ എസ് എം , വിചിത്രൻ പി. എന്നിവർ സംസാരിച്ചു. ശശിധരൻ സി എം ശതവാർഷിക ആഘോഷ പരിപാടികൾ വിശദീകരണം നടത്തി. പ്രധാനാധ്യാപിക എസ്.വി. നിഷ സ്വാഗതവും എൻ എം റിനീഷ് നന്ദിയും പറഞ്ഞു.