കൊങ്ങന്നൂർ വായനശാല പ്രവർത്തന ഫണ്ട് സമാഹരണം:
സെപ്റ്റംബർ 19 ന് ബിരിയാണി ചലഞ്ച്
അത്തോളി : കൊങ്ങന്നൂർ അബ്ദു റഹിമാൻ സ്മാരക വായനശാലയുടെ പ്രവർത്തന ഫണ്ട് സമാഹരണം ലക്ഷ്യമാക്കി ബിരിയാണി ചലഞ്ച് നടത്തുന്നു.
സെപ്റ്റംബർ 19 ന് നടക്കുന്ന ചലഞ്ചിൽ ഒരു പാക്ക് ബിരിയാണിക്ക് 100 രൂപ കൂപ്പൺ നൽകി പങ്കാളിയാകുന്നതാണ് പദ്ധതി. റിട്ട. അധ്യാപകൻ എൻ ശേഖരൻ ആദ്യ ഓർഡർ നൽകി ഉദ്ഘാടനം ചെയ്തു. വായനശാല ജോയിൻ സെക്രട്ടറി എൻ പ്രദീപൻ, ലൈബ്രേറിയന്മാരായ
പി കെ സജിത, എൻ രജിത എന്നിവർ പങ്കെടുത്തു. ബുക്ക് ചെയ്തവർ 19 ന് ഉച്ഛയോടെ ബിരിയാണി വീട്ടിൽ എത്തിക്കും.പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ഫോൺ :9745669169 വിളിക്കാവുന്നതാണ്.