അത്തോളി ജി വി എച്ച് എസ് എസിന്റെ കരുതൽ :  വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ    ഭക്ഷ്യ വസ്തുക്കളും വസ്ത്
അത്തോളി ജി വി എച്ച് എസ് എസിന്റെ കരുതൽ : വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും കൈമാറി
Atholi News2 Aug5 min

അത്തോളി ജി വി എച്ച് എസ് എസിന്റെ കരുതൽ : വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ  

ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും കൈമാറി




അത്തോളി : ഗവ. വി എച്ച് എസ് എസിന്റെ കരുതലിൽ

വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക്  

ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും എത്തി.

 സ്കൂളിലെ എൻ എസ് എസ്, എസ് പി സി , എൻ സി സി , ജെ ആർ സി ഗൈഡ്സ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളാണ് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കൈമാറിയത് . പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാർ നാല് പുരക്കൽ, വി എച്ച് ഡി പ്രിൻസിപ്പൽ കെ പി ഫൈസൽ എന്നിവർ വിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കളക്ഷൻ സെൻററിൽ നടന്ന ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരയ്യ ടീച്ചർക്ക് കൈമാറി . സീനിയർ അസിസ്റ്റൻ്റ് കെ.എം .മണി, സി പി ഒ മോളി സി.പി,ഗൈഡ്സ് ക്യാപ്റ്റൻ വി.കെ സാബിറ എന്നിവരും പങ്കെടുത്തു. എൻ എസ് എസ് കോ ഓഡിനേറ്റർമാരായ നദീറ കുരിക്കൾ, ഒ.സുരേഷ്, സി പി ഒ മോളി സി പി എന്നിവർ അവശ്യ വസ്തുക്കളുടെ സമാഹരണത്തിന് നേതൃത്വം നൽകി.

Recent News