
ഉപജില്ലാ ശാസ്ത്രോത്സവം :ജി എം യു പി സ്കൂൾ വേളൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം
അത്തോളി :കൊയിലാണ്ടി ഉപജില്ലാ സ്കൂൾ ശാസ്തോത്സവത്തിൽ ജി.എം.യു.പി സ്കൂൾ വേളൂരിന് ചരിത്ര നേട്ടം.9 മത്സര വിഭാഗത്തിൽ 8 ലും ഓവറോൾ ചാമ്പ്യൻഷിപ്പോടെയാണ് ചരിത്ര നേട്ടം സ്വന്തമായത്.ഒരെണ്ണത്തിൽ റണ്ണേഴ്സ് അപ്പും നേടി.
ഉപജില്ല മേളകളിൽ മിന്നും പ്രകടനം മുമ്പും
കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഇത്രയേറെ ഓവറോൾ കിരീടം കരസ്ഥമാക്കിയതിൻ്റെ
ആഹ്ളാദത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും.
എൽ പി വിഭാഗത്തിൽ
ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,ഗണിതം, പ്രവൃത്തിപരിചയം
ഇനങ്ങളിലായി മുഴുവൻ ഓവറോൾ കിരീടങ്ങളും
യുപി വിഭാഗത്തിൽ
ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം, ഐ ടി എന്നിവയിൽ ഓവറോൾ കിരീടങ്ങളും സാമൂഹ്യ ശാസ്ത്രത്തിൽ റണ്ണേഴ്സ് അപ്പുമായി.
വിദ്യാലയത്തിൻ്റെ ചരിത്രനേട്ടത്തിൻ്റെ ഭാഗമായി
വിജയാഹ്ളാദ റാലി സംഘടിപ്പിച്ചു.
അധ്യാപകർക്കും കുട്ടികൾക്കും ഒപ്പം
പി.ടി എ, എം പി.ടി.എ, എസ് എം എംസി ഭാരവാഹികൾ, രക്ഷിതാക്കൾ റാലിയിൽ അണിനിരന്നു.