കൊയിലാണ്ടിയിൽ വാഹനാപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു   ഭർതൃ സഹോദരിയുടെ ചികിത്സക്കായി കോഴിക്കോട്ടേക്ക
കൊയിലാണ്ടിയിൽ വാഹനാപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു ഭർതൃ സഹോദരിയുടെ ചികിത്സക്കായി കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ മരണം !
Atholi NewsInvalid Date5 min

കൊയിലാണ്ടിയിൽ വാഹനാപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു



ഭർതൃ സഹോദരിയുടെ ചികിത്സക്കായി കോഴിക്കോട്ടേക്കുള്ള

യാത്രക്കിടെ മരണം !





കൊയിലാണ്ടി: കാറും പിക്കപ്പ് ലോറിയും ഇന്ന് രാവിലെ കൂട്ടിയിടിച്ചുയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു.ഇരിട്ടി പുന്നാട് വിലക്കുറ്റിയിലെ പാർവ്വതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്.മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ്.കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി രമണി (55),ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 6.30 ന് കൊയിലാണ്ടിയിൽ വെച്ച് ആണ് അപകടം ഉണ്ടായത്.ഇവരുടെ ഭർതൃസഹോദരിയായ രമണിയുടെ ചികിത്സാവശ്യാർത്ഥം കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ്:പന്നിയോടൻ ശ്രീധരൻ.മക്കൾ: ശ്രീജേഷ് (ബിസിനസ്സ്, ബംഗലുരു), മഹിമ

മരുമക്കൾ: പ്രജീഷ്(എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശ്ശൂർ)സഹോദരങ്ങൾ: ദാമോധരൻ (വിമുക്ത ഭടൻ), നാരായണൻ, ഗോവിന്ദൻ ,രാഘവൻ, ശങ്കരൻ, ജനാർദ്ദനൻ, ലക്ഷ്മണൻ കോഴിക്കോട് മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് നാട്ടിലെത്തിച്ച ശേഷം രാത്രി 7 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec