കെ എസ് യു മുന്‍ ജില്ലാസെക്രട്ടറി ഷാജി കൊളത്തൂര്‍ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
അത്തോളി:കെ എസ് യു മുന്‍ജില്ലാസെക്രട്ടറി ഷാജി കൊളത്തൂര്‍ (51) അന്തരിച്ചു.
ഇന്നു രാവിലെ നോർത്ത് എടവലത്ത് വൈശാഖ് വീട്ടില്‍ വെച്ച്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വിളിച്ചപ്പോഴാണ് മരണം സംഭവിച്ചത് അറിയുന്നത്. . മൊടക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റ്, കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ രാഷ്ടീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
2000-ത്തില്‍ കോട്ടൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്.
അച്ഛന്‍: കൊളത്തൂര്‍ നോര്‍ത്ത് എടവലത്ത് വൈശാഖില്‍ ഗോവിന്ദന്‍കുട്ടി. അമ്മ ശാന്ത,സഹോദരങ്ങള്‍- ഷിജി (തിരുവോട്), പരേതനായ ശ്രീജിത്ത് .
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയി.
സംസ്‌കാരം പിന്നീട് .