മുസ്ലിം ലീഗ് റിലീഫ് സെൽ പി ടി എച്ച് ഫണ്ട് സമാഹരണം; ഈത്തപ്പഴം ചാലഞ്ച് നടത്തുന്നു
അത്തോളി: അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി നടന്ന ബ്രോഷർ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജനും ഈത്തപ്പഴ ചാലഞ്ച് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്തും അബൂദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറസാഖ് അബ്ദുല്ല കേളോത്തിനും ഖത്തർ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡൻ്റ് മമ്മു ഷമ്മാസിനും നൽകി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. കാഞ്ഞിരോളി മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. റിലീഫ് സെൽ ചെയർമാൻ എം.സി ഉമ്മർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എ.പി അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ചെയർപേഴ്സൺ എ.എം സരിത, വനിത ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ബി.വി ഷറീന, കെ.എ.കെ ഷമീർ, സി.കെ മുഹമ്മദ്, ജാഫർ കൊട്ടാരോത്ത് പ്രസംഗിച്ചു.പി.ടി.എച്ച് പഞ്ചായത്ത് ചെയർമാൻ സി.കെ നസീർ സ്വാഗതവും റിലീഫ് കമ്മിറ്റി കൺവീനർ ഹൈദർ കൊളക്കാട് നന്ദിയും പറഞ്ഞു.
ചിത്രം:1- അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈത്തപ്പഴ ചാലഞ്ച് ബ്രോഷർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അബ്ദുറസാഖ് അബ്ദുല്ല കേളോത്തിന് നൽകി പ്രകാശനം ചെയ്യുന്നു
2. അത്തോളി പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ പി.ടി.എച്ച് ഈത്തപ്പഴ ചാലഞ്ച് സാജിദ് കോറോത്ത് മമ്മു ഷമ്മാസിന് നൽകി ഉദ്ഘാടനം ചെയ്യുന്നു