അത്തോളിയിൽ ആഗസ്റ്റ് 17ന്   കർഷക അവാർഡ് വിതരണം ',അപേക്ഷിക്കാനുള്ള   അവസാന ദിവസം ജൂലൈ 31 ന് ',
അത്തോളിയിൽ ആഗസ്റ്റ് 17ന് കർഷക അവാർഡ് വിതരണം ',അപേക്ഷിക്കാനുള്ള അവസാന ദിവസം ജൂലൈ 31 ന് ',
Atholi News26 Jul5 min

അത്തോളിയിൽ ആഗസ്റ്റ് 17ന് 

കർഷക അവാർഡ് വിതരണം ',അപേക്ഷിക്കാനുള്ള 

അവസാന ദിവസം ജൂലൈ 31 ന് ',



ഹൈടെക് മഷ്രൂം യൂണിറ്റ് ഉടമ തുളസി മൊടക്കല്ലൂരിന് പ്രത്യേക പുരസ്‌കാരം



സ്വന്തം ലേഖകൻ 



അത്തോളി : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 17ന് ( ചിങ്ങം 1 ന് )

നടക്കുന്ന കർഷക

ദിനാചരണത്തിൽ  അത്തോളിയിൽ മികവ് പുലർത്തുന്ന കർഷകരെ ആദരിക്കാൻ തീരുമാനിച്ചു . 

കൃഷിയിടം വിദഗ്ദസമിതി സന്ദർശിച്ചതിന് ശേഷം ഓഗസ്റ്റ് 5 ന് അവാർഡ് നിർണയിക്കും.

അപേക്ഷിക്കാവുന്ന അവാർഡ് വിഭാഗങ്ങളിൽ മികച്ച കർഷകനും കർഷകയും മികച്ച യുവ കർഷകൻ/ കർഷക ഉൾപ്പെടെ 14 ഇനങ്ങളാണുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദുരാജൻ ചെയർമാനും വൈസ് പ്രസിഡന്റ് സി കെ റിജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ 

ഷീബ രാമചന്ദ്രൻ,

എ എം സരിത, സുനീഷ് നാടുവിലയിൽ എന്നിവരെ വൈസ് ചെയർന്മാരായും കൃഷി ഓഫീസർ കെ ടി സുവർണ ശ്യാം കൺവീനറായും കൃഷി അസിസ്റ്റന്റ് കെ ജിഷ ജോയിന്റ് കൺവീനറായും ഭരണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയ്ക്കായി രൂപീകരിച്ചു.

17ന് രാവിലെ 

വിളംബരജാഥയോടെ ചടങ്ങ് തുടങ്ങും തുടർന്ന് 10.30ന് കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദുരാജൻ ഉദ്ഘാടനം ചെയ്യും .അവാർഡ് വിതരണവും അവർ നിർവഹിക്കും 

ചടങ്ങിൽ ഹൈടെക് മഷ്രൂം യൂണിറ്റ് ഉടമ തുളസി മൊടക്കല്ലൂരിനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും .  

താഴെ കൊടുക്കുന്ന വിഭാഗങ്ങളിൽ ആണ് അവാർഡ് നൽകുന്നത്. താല്പര്യമുള്ള കർഷകർ ജൂലൈ 31 നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് 

കർഷക ദിനം സ്വാഗതസംഘം കമ്മിറ്റി 

അറിയിച്ചു.


1. മികച്ച കര്‍ഷകന്‍- SC/ST 

2. മികച്ച വനിത കര്‍ഷക

3. മികച്ച മുതിര്‍ന്ന കര്‍ഷകന്‍/ കര്‍ഷക

4. മികച്ച ജൈവ കര്‍ഷകന്‍/ കര്‍ഷക

5. മികച്ച വിദ്യാര്‍ത്ഥി കര്‍ഷകന്‍/ കര്‍ഷക

6. മികച്ച കൃഷികൂട്ടം

7. മികച്ച ക്ഷീരകര്‍ഷകന്‍ / കര്‍ഷക 

8. മികച്ച മത്സ്യ കര്‍ഷകന്‍/ കര്‍ഷക

9. മികച്ച കേരകര്‍ഷകന്‍/ കര്‍ഷക

10. മികച്ച യുവകര്‍ഷകന്‍/ കര്‍ഷക

11. മികച്ച നെല്‍കര്‍ഷകന്‍/ കര്‍ഷക

12. മികച്ച തേനീച്ച കര്‍ഷകന്‍/ കര്‍ഷക

13. മികച്ച സമ്മിശ്ര കര്‍ഷകന്‍/ കര്‍ഷക

14. മികച്ച പച്ചക്കറി കര്‍ഷകന്‍/ കര്‍ഷക

Recent News