
അത്തോളി പഞ്ചായത്ത് കളി സ്ഥലം യാഥാർത്ഥ്യമാകുന്നു ;
സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേഡിയമെന്ന് നാമകരണം ചെയ്തു
അത്തോളി :ഗ്രാമപഞ്ചായത്തിന് മുസ്ലിം ലീഗ് നേതാവ് സാജിത് കോറോത്ത് സംഭാവനയായി നൽകിയ ഗ്രൗണ്ടിന്
സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേഡിയമെന്ന് നാമകരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ, വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ്, സാജിത് കോറോത്ത് എന്നിവർ പങ്കെടുത്തു.
ഗ്രൗണ്ടിന് വേണ്ടി മണ്ണെടുക്കൽ പ്രവൃത്തി നടന്നുവരികയാണ്. സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്കായി ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പറഞ്ഞു.