'ചില്ലറയിലുമുണ്ട് കാര്യം !'
കോഴിക്കോട്കാരൻ സ്വന്തമാക്കി 90 രൂപയുടെ നാണയം
ആവണി എ എസ്
അത്തോളി :പൊതു വിപണിയിൽ സജീവമാകാത്ത
90 രൂപ നാണയം ജില്ലയിൽ ഇതാദ്യമായി കോഴിക്കോട്ടുകാരന്റെ കൈയിൽ എത്തി .
നടക്കാവ് സ്വദേശിയും അപൂർവ നാണയം- കറൻസി ശേഖരത്തിന്റെ ഉടമയുമായ എംകെ ലത്തീഫാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 90 രൂപ നാണയം സ്വന്തമാക്കിയത്.
റിസർബാങ്ക് ഓഫ് ഇന്ത്യയുടെ 90 ആം വാർഷികത്തിന് പുറത്തിറക്കിയതാണ് ഈ നാണയം. റിസർബാങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഇപ്പോൾ ഈ നാണയം ലഭിക്കുകയുള്ളൂ.
1935 ഏപ്രിൽ ഒന്നിനാണ് റിസർവ്ബാങ്ക് സ്ഥാപിതമായത്. ഇതിൻറെ ഭാഗമായാണ് 90 വർഷത്തെ ഓർമ്മയ്ക്കായി 90 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
സർ ഒസ് ബോർമി സ്മിത്ത് ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ഇപ്പോൾ ഇരുപത്തിയഞ്ചാമത്തെ ഗവർണറായ ശക്തികാന്ത് ആണ് ഈ നാണയം പുറത്തിറക്കിയത്.
99.99 ശതമാനം വെള്ളിയിൽ നിർമ്മിച്ച ഈ നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. പിറകുവശത്ത് റിസർബാങ്കിന്റെ മുദ്ര അടയാളപ്പെടുത്തിയിട്ടുണ്ട്. അശോകസ്തംഭവും ഭാരത് എന്ന് ദേവനാഗരിയിലും ഇന്ത്യയെന്ന് ഇംഗ്ലീഷിലും ഈ നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പും റിസർബാങ്ക് പല വിശിഷ്ട ദിവസങ്ങളിലും 1000 രൂപ 500 രൂപ 250 രൂപ 100 രൂപ 50 രൂപ തുടങ്ങി വിവിധതരം നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും അപൂർവ വസ്തുക്കളുടെ
ചരിത്രപ്രദർശനം നടത്തിവരുന്ന ലത്തീഫ് ഇനി അടുത്ത പ്രദർശനത്തിൽ പുതിയ നാണയം പരിചയപെടുത്തും.
പൈതൃക വസ്തുക്കൾ, സ്റ്റാമ്പുകൾ, ചരിത്രരേഖകൾ പഴയകാല നാട്ടുരാജാക്കന്മാരുടെ നാണയങ്ങൾ,ബ്രിട്ടീഷ് കറൻസികൾ തുടങ്ങി പല വ്യത്യസ്ത അപൂർവ ഉൽപ്പന്നങ്ങളും ലത്തീഫിന്റെ ശേഖരത്തിലുണ്ട്.
" പുതിയ നാണയത്തെ ക്കുറിച്ച് വിവരം അറിഞ്ഞ ഉടനെ ഇക്കഴിഞ്ഞ 27 ന് മുബൈക്ക് യാത്ര തിരിച്ചു, 1 ന് തിങ്കളാഴ്ച രാവിലെ വീട്ടിൽ എത്തി, ഇനി മുംബൈയിൽ നിന്നും അയച്ചു കിട്ടുമ്പോഴേക്കും
4 ഓ 5 ഓ ദിവസമെങ്കിലും എടുക്കും, അതിന് കാത്ത് നിന്നില്ല...."നാണയം സ്വന്തമാക്കിയതിന്റ സന്തോഷം പങ്കിട്ട് ലത്തീഫ് അത്തോളി ന്യൂസ് നോട് പറഞ്ഞു.