കാരന്തൂരിൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച
സ്വന്തം ലേഖകൻ
കുന്ദമംഗലം : കാരന്തൂരിൽ
ആളില്ലാത്ത വീട്ടിൽ വൻ കവർച്ച . കിഴക്കേ മേലേടത്ത് കൃപേഷിൻ്റെ വീട്ടിൽ നിന്നാണ് സ്വർണ്ണവും പണവും കവർന്നത് .
രാവിലെ വീടിന് മുന്നിൽ എത്തിയപ്പോഴാണ് വാതിൽ തുറന്ന് കാണപ്പെട്ടത്. കുന്ദമംഗലം പോലീസ് സ്ഥലത്ത് എത്തി.
കോഴിക്കോട് സിറ്റിയിൽ നിന്നും വിരലടയാള സംഘം എത്തി പരിശോധന നടത്തി. 35 പവനും 4000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പോലീസ് സ്ഥലത്തുണ്ട്. വീടിനെ കുറിച്ച് പരിചയമുള്ളവരാണ് മോഷണം നടത്തിയെതെന്ന് സംശയിക്കുന്നു.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്ന നടപടിയിലേക്ക് പോലീസ് കടന്നു.