കൺസ്യൂമർ ഓണം വിപണി ജില്ലാ
തല ഉദ്ഘാടനം അത്തോളിയിൽ:
പാവങ്ങാട് - കുറ്റ്യാടി റോഡ് നവീകരണത്തിന് 90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് .
ഓണത്തിന് എല്ലാ വിഭാഗം ജനങ്ങൾക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും മന്ത്രി
അത്തോളി :പാവങ്ങാട് - കുറ്റ്യാടി റോഡ് നവീകരണത്തിന് 90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു .
സംസ്ഥാന സർക്കാറിൻ്റെ സഹായത്തോടെ കൺസ്യൂമർ ഫെഡിൻ്റെയും സഹകരണ വകുപ്പിൻ്റെയും നേതൃത്വത്തിലുള്ള ഓണം വിപണി 2024 ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും അത്തോളി സർവീസ് സഹകരണ ബേങ്ക് അങ്കണത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
കിഫ്ബി ഏറ്റെടുത്ത പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ തന്നെ 10 കോടി നൽകി ഇതിന് പുറമെ പി ഡ്ബ്ള്യൂ ഡി റോഡ് ഫണ്ടും അനുവദിച്ചതായും മന്ത്രി വിശദീകരിച്ചു.
ദീർഘകാല ആഗ്രഹമാണ് പാവങ്ങാട് -അത്തോളി - കുറ്റ്യാടി റോഡ് നവീകരണം. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആഗ്രഹം ഈ സർക്കാറിന്റെ കാലത്ത് തുടക്കമിടും അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ഓണത്തിന് എല്ലാ വിഭാഗം ജനങ്ങൾക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധ കാപ്പിൽ, ബിന്ദു മഠത്തിൽ, പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാൻ ,സഹകരണ വകുപ്പ് യൂണിറ്റ് ഇൻപെക്ടർ എം.സി ഷൈമ, കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ പി.കെ അനിൽകുമാർ, ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി കെ വിജയൻ ,അത്തോളി സഹകരണ ആശ് പത്രി പ്രസിഡൻ്റ് വി.പി ബാലകൃഷ്ണൻ, അത്തോളി ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പ്രസിഡൻ്റ് എ.കെ രാജൻ, അത്തോളി സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.മുരളീധരൻ മാസ്റ്റർ, പി.എം ഷാജി, ടി.പി അബ്ദുൽ ഹമീദ്, അഷ്റഫ് അത്തോളി, നളിനാക്ഷൻ കൂട്ടാക്കിൽ, ടി.കെ കരുണാകരൻ,
പി.എം ജമാൽ, വിജില സന്തോഷ്, അത്തോളി പ്രസ്സ് ക്ലബ് രക്ഷാധികാരി
അജീഷ് അത്തോളി എന്നിവർ പ്രസംഗിച്ചു.
അത്തോളി സർവീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് ടി.കെ വിജയൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡൻ്റ് സി.വിജയൻ നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളിയിൽ നടന്ന ഓണം വിപണി 2024 ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു