കള്ള് ഷാപ്പിൽ പാട്ട് പാടി താമരശ്ശേരിയിൽ   സി പി എം -ബി ജെ പി സംഘർഷം',  രണ്ട് വീടുകൾക്ക് നേരെ  കല്ലേറ
കള്ള് ഷാപ്പിൽ പാട്ട് പാടി താമരശ്ശേരിയിൽ സി പി എം -ബി ജെ പി സംഘർഷം', രണ്ട് വീടുകൾക്ക് നേരെ കല്ലേറ്
Atholi News26 Sep5 min

കള്ള് ഷാപ്പിൽ പാട്ട് പാടി താമരശ്ശേരിയിൽ 

സി പി എം -ബി ജെ പി സംഘർഷം',

രണ്ട് വീടുകൾക്ക് നേരെ കല്ലേറ് 


 


താമരശ്ശേരി :പുതുപ്പാടി അടിവാരത്ത് സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം, രണ്ടു വീടുകൾക്ക് നേരെ അക്രമം.


കള്ളുഷാപ്പിൽ നിന്നും ആരംഭിച്ച തർക്കമാണ് സംഘർഷത്തിന് കാരണം.


വെസ്റ്റ് കൈതപ്പൊയിലിലെ കള്ളുഷാപ്പിൽ കള്ളുകുടിക്കാനെത്തിയ സംഘം പാട്ടു പാടി ഒന്നര മണിക്കൂറോളം ചിലവഴിച്ചിരുന്നു, ഷാപ്പ് അടക്കാനായതിനെ തുടർന്ന് പാട്ട് നിർത്താൻ നടത്തിപ്പുകാരനായ ബിജു ആവശ്യപ്പെട്ടു. ബിജു സി പി എം അംഗം കൂടിയാണ്.ഇത് പരസ്പരം കയ്യേറ്റത്തിന് ഇടയാക്കി.


അതിനു ശേഷം സംഘം ചിപ്പിലിത്തോടുള്ള ബിജുവിൻ്റെ വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു.


ഇതേ തുടർന്ന് പരാതി നൽകാനായി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട ബിജുവിനെ അക്രമിസംഘം പലയിടങ്ങളിൽ തടഞ്ഞു.തുടർന്ന് ബിജു അടിവാരത്തെ ഹോട്ടൽ മുറിയിൽ അഭയം പ്രാപിച്ചു.


ഷാപ്പിൽ കുടിക്കാനായി എത്തിയ സംഘം ബി ജെ പിയുമായി ബന്ധപ്പെട്ടവരായിരുന്നു, ഹോട്ടലിന് മുന്നിലും ബി ജെ പി പ്രവർത്തകർ തടിച്ചുകൂടി, ഇതിനിടെ സി പി എം പ്രവർത്തകരും സംഘം ചേർന്ന് എത്തി പരസ്പരം ഏറ്റുമുട്ടി.


അടിവാരം പോത്തുണ്ടിയിലുള്ള ശശികുമാർ എന്ന ബിജെപി പ്രാദേശിക നേതാവിൻ്റെ വീടിനു നേരെയും അക്രമം നടന്നു.താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:

Recent News