തിറ മഹോത്സവം :  സാസ്ക്കാരിക സദസ് ഇന്ന് ',  സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നാളെ
തിറ മഹോത്സവം : സാസ്ക്കാരിക സദസ് ഇന്ന് ', സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നാളെ
Atholi NewsInvalid Date5 min

തിറ മഹോത്സവം :

സാസ്ക്കാരിക സദസ് ഇന്ന് ',

സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നാളെ 



അത്തോളി : കൊങ്ങന്നൂർ ആശാരിക്കാവ് ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് സാസ്ക്കാരിക സദസ് നടക്കും. വൈകിട്ട് 6 മണിക്ക് ദീപാരാധനയോടെ തുടക്കും. 7 ന് സാസ്ക്കാരിക സദസ്സ്. മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്യും. ഭഗവദ്ഗീത കൈ കൊണ്ട് എഴുതി ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയ പ്രൊഫ വർഗീസ് മാത്യു, സാസ്ക്കാരിക ജീവ കാരുണ്യ പ്രവർത്തകൻ സാജിദ് കോറോത്ത് എന്നിവർ അതിഥികളാകും.

ചടങ്ങിൽ ക്ഷേത്രത്തിന്റെ സവിശേഷതകൾ ഉൾപ്പെടുത്തി അജീഷ് അത്തോളി രചനയും സന്ദീപ് നിത്യാനന്ദ് സംഗീതവും ആലാപനവും നിർവ്വഹിച്ച കൊങ്ങന്നൂരമ്മ ഓഡിയോ ആൽബം റിലീസ് ചെയ്യും.

ക്ഷേത്ര കാരണവന്മാരായ കെ ടി പ്രഭാകരൻ , 

എൻ പി ശങ്കരൻ , സെക്രട്ടറി എൻ പി അനിൽ കുമാർ, പ്രോഗ്രാം കൺവീനർ കെ ടി ശീലേഷ് എന്നിവർ പങ്കെടുക്കും.

7.30 ന് നൃത്ത സംഗീത വിരുന്ന് കലാ വിസ്മയം അരങ്ങേറും.

news image

നാളെ രാവിലെ 10 മുതൽ ഡോ. ചന്ദ്രകാന്ത് നേത്രാലയയുടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യും 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഡിസ്കൗണ്ട്ഡ് കണ്ണട വിതരണം(വിലയിൽ 10%) ചെയ്യും.


ബി പി എൽ കാർഡുള്ള അർഹരായ 4 പേരുടെ തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തും. രജിസ്ട്രേഷൻ കാർഡ് ഉപയോഗിച്ച് തുടർ ചികിത്സക്ക് ഉപയാഗിക്കാമെന്ന് ഡോ ചന്ദ്രകാന്ത് അറിയിച്ചു.

വൈകീട്ട് 6.30 ന് ഗുരു പൂജ , 7 മണിക്ക് ക്ഷേത്ര കലയായ വട്ടക്കളി.

 9 മണിക്ക് ജൂനിയർ കലാഭവൻ മണി ദാസ് പയ്യോളി നയിക്കുന്ന  മെഗാ ഷോ മണികിലുക്കം .

പ്രധാന ഉത്സവം 8 ന് രാവിലെ 7 മണിയോടെ കഴകം കയറൽ , ദൈവത്തെ ഉണർത്തൽ നടക്കും. തുടർന്ന് വിവിധയിടങ്ങളിൽ നിന്നുള്ള നേർച്ച വരവ്. ഉച്ചക്ക് 12 ന് ഗുരുദേവരുടെ വെള്ളകെട്ട് , തുടർന്ന് സമൂഹ സദ്യ , വിവിധ മൂർത്തികളുടെ വെള്ള കെട്ട് , വൈകിട്ട് 7 ന് ഭഗവതി തിറയോടു കൂടി താലപ്പൊലി.അകമ്പടിയായി കരിമരുന്ന് പ്രയോഗം.രാത്രി 10 മണിയോടെ മെഗാ നറുക്കെടുപ്പ് . തുടർന്ന് വിവിധ മൂർത്തികളുടെ തിറ കെട്ടിയാട്ടം പുലരും വരെ നടക്കും.


8 ന് രാവിലെ ഗുളികൻ തിറ ചാന്ത് ആടിയതിന് പിന്നാലെ വാളകം കൂടി ഈ ആണ്ടിലെ തിറഉത്സവത്തിന് പരിസമാപ്തിയാകും

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec