ബസ്സിൽ വിദ്യാര്‍ഥിനിക്ക് പീഡനം ; പ്രതി കുറ്റ്യാടി സ്വദേശി അത്തോളി പോലീസ് കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ
അത്തോളി :ബസ്സില്‍ വച്ച് വിദ്യാര്‍ഥിനിക്ക് പീഡനം. ഉപദ്രവിച്ച യുവാവ് അത്തോളി പോലീസ് കസ്റ്റഡിയില്‍.
കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെതിരെ കേസെടുത്തു.
ഇന്ന് ( വ്യാഴാഴ്ച) രാവിലെ 7.30 ഓടെ
കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസിലാണ് സംഭവം. ബസ് ഉള്ളിയേരി സ്റ്റാൻ്റിൽ നിന്നും യാത്ര തുടങ്ങിയ സമയം
ഒരേ സീറ്റിലിരുന്ന വിദ്യാര്‍ഥിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി
പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ബസ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട്
പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്ന് അത്തോളി പോലീസ് പറഞ്ഞു.