ഹോം നഴ്സ് ചമഞ്ഞ് തട്ടിപ്പ് ', ഒന്നര പവൻ മാല മോഷ്ടിച്ച സ്ത്രീ അത്തോളി പോലീസിന്റെ
പിടിയിൽ
സ്വന്തം ലേഖകൻ
അത്തോളി.ഹോം നഴ്സ് ചമഞ്ഞ് വീട്ടിൽ നിന്നും ഒന്നര പവൻ സ്വർണം മോഷ്ടിച്ച സ്ഥിരം മോഷ്ടാവ് പിടിയിൽ. പാലക്കാട് കൊടുമ്പ് സ്വദേശി പടിഞ്ഞാറെ പാവൂൽ മഹേശ്വരി (42) യെയാണ് പോലീസ് കോഴിക്കോട് ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 27 ആണ് ഹോം വീട്ടിലെത്തിയ മഹേശ്വരി വീട്ടുകാരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ മാല മോഷ്ടിച്ചു ആരോടും പറയാതെ കടന്നു കളഞ്ഞത്.ഇത് തുടർന്ന് ഉള്ളിയേരിയിലെ വീട്ടുടമ ജാനു അമ്മ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്.
സൗജന്യ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനക്ക് പുറമേ നിയോ ഹെൽത്ത് പാക്കേജുകളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിരിക്കുന്നു.
2620 രൂപ ചിലവ് വരുന്ന ടെസ്റ്റുകൾ 1300രൂപക്ക് സ്കാനിംഗ് ഉൾപ്പടെ ചെയ്തു കൊടുക്കുന്നു.
സൈബർ പോലീസിന്റെ സഹായത്തോടുകൂടിയാണ് പാലക്കാട് നിന്നും കോഴിക്കോട് എത്തിയ മഹേശ്വരി അറസ്റ്റിൽ ആവുന്നത്.ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇവർ നിലവിൽ ഏഴോളം മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രായമായവരെ ശുശ്രൂഷിക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളിൽ എത്തുന്നത്. തൊണ്ടിമുതൽ കണ്ടെത്താൻ ആയിട്ടില്ല. അന്വേഷണവുമായി ഇവർ തീരെ സഹായിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ് ഐ എം കെ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹേശ്വരിയെ അറസ്റ്റ് ചെയ്തത്. സിപിഒ മാരായ ധന്യ, എസ്. ഹരിദാസ്, ഷിജു, പ്രസാദ് പ്രവീൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.