
അത്തോളിയിൽ തെരുവുനായ
പേ വിഷബാധ കുത്തിവെപ്പ് ആരംഭിച്ചു
അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025 പ്രകാരം തെരുവുനായകൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ വെറ്റിനറി സർജൻ ഹിബ ബഷീറിന് വാക്സിൻ കൈമാറി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷീബ രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ടി.അനിൽ കുമാർ ,
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ.കെ സതീഷ് കുമാർ , എം.ഷിദ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു നായ്ക്കളെ കണ്ടെത്തി പിടികൂടി കുത്തിവെയ്പു നടത്തി വിടുന്നതാണ് പദ്ധതി. അൻപതോളം നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തി.
ചിത്രം: അത്തോളിയിൽ തെരുവുനായകൾക്കുള്ള പേ വിഷബാധ കുത്തിവെയ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ വെറ്റിനറി സർജൻ ഹിബ ബഷീറിന് വാക്സിൻ കൈമാറി ഉദ്ഘാടനം ചെയ്യുന്നു