തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഞായറാഴ്ച തുടങ്ങും
അത്തോളി: തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം
നാളെ തുടങ്ങും
( മാർച്ച് 24 -മീനം 11).
ഞായറാഴ്ച കാലത്ത് 6.30 ന് തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള കലശം വരവിന് ശേഷം 7 മണിക്ക് പ്രഭാത പൂജയോടെ തുടക്കമാവും.
വടക്കേടത്ത് താഴെ കുനിയിൽ നിന്ന്
8.30 ന് താലം വരവ്, 9:30 ന് വിവിധ ദേശങ്ങളിൽ നിന്നുള്ള ഇളനീർ കുലവരവ്, ഉച്ചക്ക് 1 മണിക്ക് പ്രസാദ ഊട്ട്,
3:30 ന് ഗുരുതി,
5:30 ന് ആഘോഷവരവ്(മണാട്ട് നിന്ന്) 7:30 ന് ആറാട്ട് കടവിൽ നിന്നുള്ള പ്രധാന താലപ്പൊലി,10:30 ന് തിരുവാതിര, വെടിക്കെട്ട് രാത്രി 1 മണിക്ക് നാഗ ത്തിറ, തുടങ്ങി വിവിധഉപദേവത തിറ കൾക്ക് ശേഷം കാലത്ത് 6 മണിക്ക് നട അടയ്ക്കുന്നതോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.