ആഗ്രഹിച്ചിട്ട് കാര്യമില്ല അയ്യപ്പൻ്റെ ഇച്ഛയേ നടക്കൂ : മാളികപ്പുറം നിയുക്ത മേൽശാന്തി ടി വാസുദേവൻ നമ്പ
ആഗ്രഹിച്ചിട്ട് കാര്യമില്ല അയ്യപ്പൻ്റെ ഇച്ഛയേ നടക്കൂ : മാളികപ്പുറം നിയുക്ത മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി
Atholi News17 Oct5 min

ആഗ്രഹിച്ചിട്ട് കാര്യമില്ല അയ്യപ്പൻ്റെ ഇച്ഛയേ നടക്കൂ : മാളികപ്പുറം നിയുക്ത മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി



ആവണി എ എസ് 



കോഴിക്കോട് : ഇല്ലത്തെ പാലകുറമ്പ ദേവിയുടെയും മാങ്കാവ് തൃശാല ഭഗവതിയുടെയും അനുഗ്രഹം - നിയുക്ത മാളികപ്പുറം മേൽശാന്തിയായി നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാതായി വിവരം ലഭിച്ച ശേഷം ഒളവണ്ണ സ്വദേശി ടി വാസുദേവൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

"ഇന്നത്തെ പൂജ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ , 17 ദിവസമായി തൃശാല ഭഗവതിയെ സേവിക്കുന്നു.

ഇവിടെ ഉണ്ടായിരുന്ന മേൽശാന്തി, ഗുരുവായൂരിലേക്ക് പോയി. പകരം വന്നതാണ്. 12 വർഷമായി ശബരി മലയിൽ അപേക്ഷ നൽകുന്നു.

ഇപ്പോ ദാ ഫോൺ നിർത്താതെ വിളി തുടരുന്നു. ഭഗവതിമാരുടെ അനുഗ്രഹം . ഒരിക്കലും

പ്രതീക്ഷിച്ചിട്ടില്ല , അയ്യപ്പൻ്റെ ഇച്ഛയാണ് നടക്കുക - ടി വാസുദേവൻ നമ്പൂതിരി പറയുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം കഴിഞ്ഞ 30 വർഷത്തിലേറെയായി പൂജ കർമ്മം ചെയ്യുന്നു. തിരുമംഗലം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനം ത്തിന്റെയും മകൻ. ഭാര്യ ശ്രീദേവി (കല്ലാച്ചി ) മക്കൾ - ജയദേവ് ( സൂപ്പർവൈസർ : മൈജി - കസ്റ്റമർ കെയർ ) , ദേവാനന്ദ് ( പ്ലസ് ടു , ഇ എം എസ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമണ്ണ )

നവംബർ 16 ന് മാളികപ്പുറം മേൽശാന്തിയായി ചുമതലയേൽക്കും " നാളെയോ മറ്റന്നാളോ ശബരിമല ദർശനത്തിന് പോകും , അയ്യപ്പനോടും മാളികപ്പുറത്തമ്മയോടും നേരിട്ട് നന്ദി പറയണം " - ടി വാസുദേവൻ നമ്പൂതിരി അത്തോളി ന്യൂസിനോട് പറഞ്ഞു.

Recent News