കുറ്റാരോപിതന്
പ്ലസ് വൺ അഡ്മിഷൻ:സ്കൂൾ പ്രവേശന കവാടത്തിന് മുന്നിൽ വെള്ളിയാഴ്ച ( നാളെ ) ജനകീയ ഉപരോധം ;
പ്രതിഷേധമിരമ്പും
കൊളത്തൂർ : ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതനായ വിദ്യാർത്ഥിയെ കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിൽ അഡ്മിഷൻ നൽകിയ നടപടിയിൽ പ്രതിഷേധിച്ച് നാളെ ( വെള്ളിയാഴ്ച) ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ ഗേറ്റ് ഉപരോധിക്കും നാളെ ആരോപണവിധേയൻ സ്കൂളിൽ വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഉപരോധ സമരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേർന്ന് പ്രതിരോധ സമിതി യോഗത്തിൽ നിരവധി രക്ഷിതാക്കളും നാട്ടുകാരും പങ്കുചേർന്നു. യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു. രാജീവൻ കൊളത്തൂർ, ടി പി നിളാമുദീൻ, ജനാർദ്ദനൻ വടേരി, സുമേഷ് നന്ദനത്ത്, ടി കെ രാഗേഷ്, ഉസ്മാൻ ടികെ, മഹേഷ് കോറോത്ത്, മുസ്തഫ കമാൽ മാസ്റ്റർ, നാസർ പി കെ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി രാജീവൻ കൊളത്തൂർ (ജനറൽ കൺവീനർ)പി ബാലൻ (കൺവീനർ)ടിപി നിളാമുദ്ധീൻ(ചെയർമാൻ) ടി കെ രാഗേഷ്, ജനാർദ്ദനൻ വടേരി (വൈസ് ചെയർമാൻ)എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ പ്രതിഭാ രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.