അത്തോളി അങ്കണവാടി കലോത്സവം :  വിസ്മയമായി "കിങ്ങിണിക്കൂട്ടം"
അത്തോളി അങ്കണവാടി കലോത്സവം : വിസ്മയമായി "കിങ്ങിണിക്കൂട്ടം"
Atholi News25 Jan5 min

അത്തോളി അങ്കണവാടി കലോത്സവം :

വിസ്മയമായി "കിങ്ങിണിക്കൂട്ടം"



അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം''കിങ്ങിണിക്കൂട്ടം" അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. എടക്കര കൊളക്കാട് എയുപി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ അജ്ഞലി റിപ്പോർട്ട് അവതരിപ്പിച്ചു.സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ ,എം എം സരിത, ബ്ലോക്ക് മെമ്പർമാരായ ബിന്ദു മoത്തിൽ, സുധ കാപ്പിൽ, പഞ്ചായത്ത് മെമ്പർമാരായ പി.എം.രമ, എ.എം.വേലായുധൻ, സി.ഡി.പി.ഒ ധന്യ, ശ്രീധരൻ നായർ ശ്രുതി, സുനിൽ കൊളക്കാട്, ഹസ്സൻ ഹാജി,ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ സ്വാഗതവും ഇന്ദിര ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഞ്ചായത്ത് അംഗങ്ങളും ഐ സി ഡി എസ് സൂപ്പർവൈസറും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

Recent News