അത്തോളിയിൽ കേരളോത്സവം
ജനകീയ ഉത്സവമായി ;
കൂട്ടായ്മകൾ കുറയുന്ന കാലത്ത് കേരളോത്സവം
നാടിന് ഉണർവാണെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അത്തോളി : കൂട്ടായ്മകൾ കുറയുന്ന കാലത്ത് കേരളോത്സവം
നാടിന് ഉണർവാണെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി ബാബുരാജ്.
അത്തോളി ഗ്രാമ പഞ്ചായത്ത് കേരളോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ആഘോഷങ്ങൾ അതിന്റെ തനിമ നഷ്ടപ്പെടാതെ നിലനിർത്തുന്നത് ഗ്രാമങ്ങളിലാണെന്നും ബാബു രാജ് കൂട്ടിച്ചേർത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. കേരളോത്സവങ്ങൾ നാട്ടിൻ പുറങ്ങളിലാണ് വിജയിക്കുന്നതെന്ന് ബിന്ദു രാജൻ അഭിപ്രായപ്പെട്ടു.
കവിയും മാധ്യമ പ്രവർത്തകനുമായ രാധാകൃഷണൻ ഒള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. വിവേചന ചിന്തയില്ലാതെ കല മനുഷ്യ മനസിനെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത , ഷീബ രാമചന്ദ്രൻ , സുനീഷ് നടുവിലയിൽ , പന്തലായനി ബ്ലോക്ക് മെമ്പർമാരായ സുധകാപ്പിൽ , ബിന്ദു മഠത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി എം രമ, എ എം വേലായുധൻ, ബൈജു കൂമുള്ളി എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ കൊളക്കാട് നന്ദിയും പറഞ്ഞു.
ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ക്വിസ് പ്രോഗ്രാമോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗാന മത്സരം , നൃത്ത മത്സരം, മെഗാ തിരുവാതിര പ്രദർശനവും തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
പരിപാടികൾ ആസ്വദിക്കാൻ വൈകുന്നേരത്തോടെ കണ്ണിപ്പൊയിൽ എടക്കര കൊളക്കാട് എ യുപി സ്ക്കൂൾ വേദിയിലേക്ക് ജനം ഒഴുകി. മത്സര വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേഖ വെള്ളത്തോട്ടത്തിൽ , ഷിജു തയ്യിൽ, ശാന്തി മാവീട്ടിൽ, ഫൗസിയ ഉസ്മാൻ , സാജിത ടീച്ചർ, സന്ദീപ് നാലുപുരയ്ക്കൽ, വാസവൻ പൊയിലിൽ , ശകുന്തള കുനിയിൽ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജൈസൽ അത്തോളി, കോർഡിനേറ്റർ ബാമിഷ, അജീഷ് അത്തോളി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗിരീഷ് ത്രിവേണി അവതാരകനായി.