സംഗീതം അമ്മയിലേക്ക് ലയിക്കാൻ സംശുദ്ധമായ മാർഗ്ഗം : സംഗീത സംവിധായകൻ എം ജയചന്ദ്രൻ
കൊയിലാണ്ടി: സംഗീതം അമ്മയിലേക്ക് ലയിക്കാൻ സംശുദ്ധമായ മാർഗ്ഗമാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ .കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് വേണ്ടിയുള്ള പ്രാർത്ഥനയേക്കാൾ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുന്ന അവസ്ഥ ഉണ്ടാകണം അങ്ങിനെ മനസ് പാകപ്പെടുത്തുമ്പോൾ ആരോടും ശത്രുത ഉണ്ടാകില്ല. ഇനിയുള്ള ദിവസങ്ങളിൽ ഇവിടെ എല്ലാവരും സംഗീതത്തിന്റെ കൂട്ടിൽ അമ്മയോടൊപ്പം ഉണ്ടാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ട്രസ്റ്റി ചെയർമാൻ ഇളയെടുത്ത് വേണു ഗോപാൽ അധ്യക്ഷത വഹിച്ചു.മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു മുഖ്യാതിഥിയായി.പിഷാരിക്കാവ് ദേവസ്വം
എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് , ഞെരളത്ത് ഹരി ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
ഡിസംബർ 6 മുതൽ 13 വരെയാണ് പിഷാക്കാവിൽ തൃക്കാർത്തിക സംഗീതോത്സവം