മെർക്കന്റയിൽ കോ- ഓപ്പറേറ്റീവ് ബാങ്ക് മെയിൻ ബ്രാഞ്ച് കെട്ടിടോദ്ഘാടനം ജൂൺ 20 ന്
കോഴിക്കോട് :കേരള മെർക്കന്റയിൽ കോ- ഓപ്പറേറ്റീവ് ബാങ്ക് നിർമ്മിച്ച മെയിൻ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം
ജൂൺ 20 ന് രാവിലെ 10 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും.
കോഴിക്കോട് ജില്ല പരിധിയിൽ റിസർവ്വ് ബാങ്കിന്റെ ലൈസൻസോടുകൂടി 1995 ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് , നൂതന ബാങ്കിംഗ് സാങ്കേതിക സംവിധാനത്തോടുകൂടി പുതിയ ഭരണ സമിതിയുടെ കീഴിൽ വൈ എം സി എ ക്രോസ്
റോഡിലെ സിദ്ധാർത്ഥ് ആർക്കൈഡിൽ
ആരംഭിക്കുകയാണെന്ന് ചെയർമാൻ വി കെ വിനോദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സ്കീംമുകൾ തുടങ്ങുന്നതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ലോഗോ പ്രകാശനം കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സി ബി എസ് സോഫ്റ്റ്‌വെയർ സ്വിച്ചോൺ
കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, ആദ്യ നിക്ഷേപം സ്വീകരിക്കൽ കേരള ബാങ്ക് ഡയറക്ടർ
ഇ രമേശ് ബാബു, വ്യാപാർ മിത്ര വായ്പയുടെ പദ്ധതിയുടെ ഉദ്ഘാടനം അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ ടി പി ദാസൻ ,ഡ്രീം ഹോം ലോൺ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, മഹിളാ ജ്യോതി വായ്പ പദ്ധതി ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രർ എം സുധ, ഈസി ഡ്രൈവ് ഉദ്ഘാടനം - കേരള ബാങ്ക് ജില്ലാ ജനറൽ മാനേജർ ഡോ. അനിൽ എന്നിവർ നിർവ്വഹിക്കും.
പത്ര സമ്മേളനത്തിൽ ചെയർമാൻ വി കെ വിനോദ്, സി ഇ ഒ എ ബാബുരാജ് , ഡയാക്ടർമാരായ ഒ രാജഗോപാൽ, കെ കെ മൊയ്തീൻ കോയ എന്നിവർ പങ്കെടുത്തു.