അത്തോളി ചീക്കിലോട് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു.
അത്തോളി : ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലെത്തിയ ടീമാണ് മരം മുറിച്ചു മാറ്റിയത്. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയും മരം മുറിച്ചു മാറ്റാൻ രംഗത്തെത്തി.
അത്തോളി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജനും സ്ഥലത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബാലുശേരി ഡിവിഷൻ ഓവർസിയർ ബിന്ദു വിനോദ്, കൊയിലാണ്ടി അനി രക്ഷാസേന ലീഡിങ് ഫയർമാൻ അനുപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗതാഗത തടസ്സം നീക്കിയത്. വൈകിട്ട് 4 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അത്തോളിയിൽ പലയിടത്തും മരങ്ങൾ വീണ് ലൈനും പോസ്റ്റും പൊട്ടിയതിനാൽ അത്തോളിയിൽ വ്യാപകമായി വൈദ്യുതി ബന്ധം വൈകിട്ട് 4.45 ഓടെ പുനസ്ഥാപിച്ചു