മാതൃശിശു സംരക്ഷണദിനം ആചരിച്ചു
കോഴിക്കോട് :റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെയും ജില്ല സഹകരണ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാതൃശിശു സംരക്ഷണദിനം ആചരിച്ചു.
ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫസർ പി.ടി അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ജോലിചെയ്യുന്ന സ്ത്രീകളിൽ മുലയൂട്ടിൽ തുടർന്നതിനായി പുതിയ മാർഗ്ഗങ്ങൾ മുന്നോട്ടു കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ഈ വർഷത്തെ വിഷയം.
റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി പബ്ലിക് ഇമേജ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു
പീഡിയാട്രിക്സ് - ന്യൂയോ നെറ്റോളജിസ്റ്റ് ഡോക്ടർ ദിവ്യ. സി. കെ ക്ലാസ് എടുത്തു.സഹകരണ ആശുപത്രിയിലെ നഴ്സിംഗ് കുട്ടികളുടെ ഫ്ലാഷ് മൊബും സംഘടിച്ചു.റോട്ടറി സൈബർ സിറ്റി സെക്രട്ടറി സരിത റിജു, ഡോക്ടർ ടിനോയ് പോൾ. സഹകരണ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് എൻ. പി.നിർമ്മല, ഡയറക്ടർ ഫൈനാൻസ് സലാം ബാവ
എന്നിവർ സംസാരിച്ചു
.കെ. ഡി. സി. എചച്ച് ജനനി കോർഡിനേറ്റർ ഹരിത സ്വാഗതവും
കെ. ഡി. സി. ച്ച് അസിസ്റ്റന്റ് സെക്രട്ടറി കെ സി അനുബ് നന്ദിയും പറഞ്ഞു.
ഫോട്ടോ :മാതൃ ശിശു സംരക്ഷണ ദിനം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫസർ പി. ടി. അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു