സ്ലീപ്പർ കോച്ച് വെട്ടിക്കുറക്കൽ യാത്രക്കാരോട്  ചെയ്യുന്ന അനീതി : കാലിക്കറ്റ് ചേബർ
സ്ലീപ്പർ കോച്ച് വെട്ടിക്കുറക്കൽ യാത്രക്കാരോട് ചെയ്യുന്ന അനീതി : കാലിക്കറ്റ് ചേബർ
Atholi News11 Sep5 min

സ്ലീപ്പർ കോച്ച് വെട്ടിക്കുറക്കൽ യാത്രക്കാരോട് 

ചെയ്യുന്ന അനീതി : കാലിക്കറ്റ് ചേബർ 



കോഴിക്കോട് :കേരളcത്തിൽ ഓടുന്ന നാല് ജോടി ട്രെയിനുകളുടെ ഒന്ന് വീതം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച റെയിൽ വേയുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് കാലിക്കറ്റ് ചേംബർ റെയിൽവേ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.


യാത്ര ക്ലേശം രൂക്ഷമായ സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം യാത്രക്കാരോട് ചെയ്യുന്ന അനീതിയാണെന്ന് യോഗം വിലയിരുത്തി. സ്ലീപ്പർ ഒഴിവാക്കി ഉയർന്ന ക്ലാസ് നിരക്കുള്ള കോച്ച് നിർമ്മിക്കാനാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.


മലബാർ , മാവേലി, വെസ്റ്റ് കോസ്റ്റ്, ചെന്നൈ - മംഗ്ളൂരു എക്സ്പ്രസ് എന്നീ ടെയിനുകളിലാണ് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ ഒരു ഭാഗത്തേയ്ക്ക് 144 സീറ്റ് വീതം 288 സീറ്റാണ് നഷ്ടമാകുന്നത്. വെട്ടിക്കുറക്കുന്ന ഒരെണ്ണം എസി ത്രി ടയറാക്കും. ഇതാകട്ടെ ശരാശരി നാലിരട്ടിയെങ്കിലും വർദ്ദന റെയിൽവേക്ക് ലഭിക്കും.ടിക്കറ്റ് നിരക്ക് യാത്രക്കാരെ പ്രയാസത്തിലാക്കും.


സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ കോച്ചുകൾ കുറച്ചത് യാത്ര ദുരിതം കൂട്ടും. മാവേലി എക്സ്പ്രസിൽ ഇത്‌ പ്രാബല്യത്തിലായി. മറ്റ് 3 ട്രെയിനുകളിൽ വൈകാതെ നടപ്പിലാക്കും.


തീരുമാനം പുന: പരിശോധിക്കാൻ റെയിൽ വേ മന്ത്രാലയം തയ്യാറായില്ലെങ്കിൽ 

പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ചേംബറിന്റെ തീരുമാനം.


ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ 

കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റഫി പി ദേവസി അധ്യക്ഷത വഹിച്ചു.


സെക്രട്ടറി എ പി അബ്ദുല്ല കുട്ടി, റെയിൽവേ കമ്മിറ്റി ചെയർമാൻ ഐപ്പ് തോമസ്, കൺവീനർ എം പി ഇമ്പിച്ചി അഹമ്മദ് എന്നിവർ സംസാരിച്ചു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec