അത്തോളിയിൽ കെട്ടിടത്തിന്റെ വരാന്തയിൽ നിന്നും വീണ് പരിക്കേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു ;
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസം സുരക്ഷയില്ലാത്ത കെട്ടിടങ്ങളിലെന്ന് ആക്ഷേപം
Exclusive Report
അത്തോളി :ഹൈസ്കൂളിന് സമീപത്തെ താമസ സ്ഥലത്തെ കെട്ടിട വരാന്തയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളി മരിച്ചു.
തലക്കുളത്തൂർ സ്വദേശി അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും ഉത്തർ പ്രദേശ് കാൺപൂർ ബാരിപ്പാൽ സ്വദേശി ധർമേന്ദ്ര വിജയ കുമാറാണ് ( 31 ) മരിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് പുലർച്ചെ 1 നാണ്
ധർമേന്ദ്ര വിജയ കുമാർ
താമസ സ്ഥല കെട്ടിട വരാന്തയിൽ നിന്നും താഴെ വീണ് ഗുരുതര പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായത്.
മാർച്ച് 2 ന് പുലർച്ചെ 4.40 ന് മരിച്ചു.
തുടർ നടപടികൾക്കായി സ്വദേശത്ത് ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് മൃതദേഹം ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഖേന അത്തോളി പോലീസ്
തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഉത്തർ പ്രദേശിൽ നിന്നും ബന്ധുക്കൾ എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടപടി നിർത്തി വെച്ചു.
അതേ സമയം ഇത് വരെ മൃതദേഹം മറവ് ചെയ്യാനുളള നടപടി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്,ബന്ധുക്കൾ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അത്തോളി ഭാഗങ്ങളിൽ കേന്ദ്രികരിച്ച് തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഭൂരി ഭാഗം പേരും സുരക്ഷിതമല്ലാത്ത കെട്ടിടത്തിലാണ് താമസമെന്നാണ് ആക്ഷേപം .
ഹോട്ടൽ , കെട്ടിട നിർമ്മാണം, കൃഷി പണി തുടങ്ങി ജോലികൾക്കാണ് അന്യ സംസ്ഥാന തൊഴിലാളികൾ ആശ്രയിക്കുന്നത്. പഞ്ചായത്തിലെ ഒട്ടുമിക്ക സ്വകാര്യ കെട്ടിടത്തിന് മുകളിലാണ് തൊഴിലാളികളുടെ താമസം. ജോലി ചെയ്യാൻ സന്നദ്ധരായവർ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
ആരോഗ്യം വകുപ്പിൽ നിന്നും ഹെൽത്ത് ടെസ്റ്റ് നടത്തിയ രേഖ കൈവശം വെക്കണമെന്നും ചട്ടമുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കേണ്ടതുമാണ്.
സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ നിന്നും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത് ഒഴിവാ ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അന്യ സംസ്ഥാന ത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ നിലവിൽ സുരക്ഷിതമല്ല. പലതും വൃത്തിഹീനവുമാണ്. പോലീസും ആരോഗ്യ വകുപ്പും ഇവരുടെ താമസസ്ഥലം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്
സുനിൽ കൊളക്കാട് അധികൃതരോട് അഭ്യർത്ഥിച്ചു.