അത്തോളിയിൽ ജലജീവൻ വെട്ടിപ്പൊളിച്ച റോഡ് :  ഉപരോധം ഫലം കണ്ടു', റോഡ് അറ്റകുറ്റപ്പണി   ജൂൺ15 നകം പൂർത്തി
അത്തോളിയിൽ ജലജീവൻ വെട്ടിപ്പൊളിച്ച റോഡ് : ഉപരോധം ഫലം കണ്ടു', റോഡ് അറ്റകുറ്റപ്പണി ജൂൺ15 നകം പൂർത്തിയാക്കും
Atholi News28 May5 min

അത്തോളിയിൽ ജലജീവൻ വെട്ടിപ്പൊളിച്ച റോഡ് : ഉപരോധം ഫലം കണ്ടു', റോഡ് അറ്റകുറ്റപ്പണി 

ജൂൺ15 നകം പൂർത്തിയാക്കും 



സ്വന്തം ലേഖകൻ 



അത്തോളി: ജലജീവൻ വെട്ടിപ്പൊളിച്ച അത്തോളി പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകൾ ജൂൺ15 നകം അറ്റകുറ്റപ്പണി 

 നടത്തുമെന്ന് ജലജീവൻ അസി. എക്സിക്കുട്ടീവ് എഞ്ചിനിയർ പഞ്ചായത്ത് ഭരണ സമിതിക്ക് ഉറപ്പു നൽകി. 

റോഡ് ക്രോസ് ചെയ്ത് പൈപ്പിടാൻ എടുത്ത കുഴികൾ മുഴുവനും കോൺക്രീറ്റ് ഇട്ട് അടക്കും. റോഡിലെ ക്രോസിങ്ങുകൾ അടക്കുന്ന പ്രവൃത്തി തുടങ്ങുകയും ചെയ്തു. പഞ്ചായത്തിൽ ചർച്ചക്കെത്തിയ 

 ജലജീവൻ അസി. എക്സിക്കൂട്ടീവ് എഞ്ചിനിയർ അബ്ദുൾ സലാമാണ് ഇക്കാര്യം പറഞ്ഞത് . പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് എഞ്ചിനിയർ ഇക്കാര്യം അറിയിച്ചത്. ഇതിനു വേണ്ടി അടിയന്തരമായി പ്രവൃത്തി തുടങ്ങാൻ യോഗത്തിൽ കരാറുകാരന് നിർദ്ദേശം നൽകി.  

എ.ഇ. ഷബീർ, ഓവർസിയർ റോഷിക്ക്, സൂപ്പർവൈസർ

 മുന വർ,കരാറുകാരൻ ഷാജി ദാമോദരൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.  പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ്റെ നേതൃത്വത്തിൽ

ഭരണസമിതിയംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 

ഇന്നലെ വിളിച്ചു ചേർത്ത ചർച്ചയിൽ 

ജല ജീവൻ പകരക്കാരെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് ഭരണസമിതി ജലജീവൻ ഉദ്യോഗസഥരെ ഹാളിലിട്ട് പൂട്ടിയിരുന്നു.

ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ അറ്റക്കുറ്റപണി ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തുടർന്ന് അത്തോളി പൊലീസ് ഇടപെട്ടാണ് ചർച്ച ഇന്നത്തേക്ക് വച്ചത്.

Recent News