ചുഴലിക്കാറ്റ് : അത്തോളി -ചീക്കിലോട് റോഡിന് കുറുകെ മരം കടപുഴകി ', ഗതാഗതം മുടങ്ങി
കൂടുതൽ മഴക്കെടുതി വാർത്തകൾ വായിക്കാം
സ്വന്തം ലേഖകൻ
അത്തോളി : ചുഴലികാറ്റിന് സമാനമായ അതി ശക്തമായ കാറ്റിലും കനത്ത മഴയിലും
അത്തോളി -ചീക്കിലോട് റോഡിന് കുറുകെ മരം കടപുഴകി വ്യാപകമായ നാശനഷ്ടം.ചീക്കിലോട് റോഡിൽ കമ്പനി താഴെ റോഡിന് സമീപമാണ് മരം വീട് ഗതാഗതം തടസ്സപ്പെട്ടത്. വൈദ്യുതി ലൈനും പൊട്ടിയിട്ടുണ്ട്. 11 കെ വി ലൈനിനും കേടു പറ്റിയിട്ടുണ്ട്. വലിയ മരമായതിനാൽ മുറിച്ചുമാറ്റാൻ കഴിയാതെ ഫയർഫോഴ്സിന് വേണ്ടി ആളുകൾ കാത്തിരിക്കുകയാണ്.
തോരായി കോട്ടോൽ മിത്തൽ ശാരദയുടെ വീടിനു മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണ് വീടിന് കേടുപാടു പറ്റി.
കൊങ്ങന്നൂർ പുല്ലില്ലാമല കോളനി റോഡിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ലൈൻ പൊട്ടുകയും ചെയ്തിട്ടുണ്ട്. പലയിടത്തും മരങ്ങൾ വീണ് ലൈൻ പോസ്റ്റും പൊട്ടിയതിനാൽ അത്തോളിയിൽ വ്യാപകമായി വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.