അത്തോളി മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാരെ അനുസ്മരിച്ചു ; വാർത്ത കൊടുക്കുന്നതിൽ വിശ്വാസ്യാത പത്രങ്ങൾക്കാണെന്ന് അബിൻ വർക്കി
അത്തോളി: വാർത്ത കൊടുക്കുന്നതിൽ വിശ്വാസ്യാത പത്രങ്ങൾക്കാണെന്ന്
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു.
അത്തോളിയിലെ മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായിരുന്ന പി.കെ ബാലകൃഷ്ണൻ മാസ്റ്റർ, ബി.ഷാജു എന്നിവരുടെ അനുസ്മരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമിതി നടത്തിയ കേരള മോഡൽ' നേരും നുണയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിൽ മാധ്യമങ്ങളും ജനങ്ങളും ഉൾപ്പെടുന്നവർ ഫാക്ട് ചെക്കിംഗിൽ കുറെ കൂടെ ജാഗരൂകരാകണം. അത് ഈ കാലഘട്ടത്തിലെ കേരള മോഡലിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി പ്രകാശൻ മോഡറേറ്ററായി. അഡ്വ.നിമിഷ രാജു, കെ.എസ് ഹരിഹരൻ സംസാരിച്ചു.
എൻ.കെ ദിലീപ് സ്വാഗതം പറഞ്ഞു.
ചിത്രം: അത്തോളിയിൽ അനുസ്മരണ സമിതി സംഘടിപ്പിച്ച പി.കെ ബാലകൃഷ്ണൻ മാസ്റ്റർ, ബി. ഷാജു അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന കേരള മോഡൽ നേരും നുണയും സെമിനാറിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി സംസാരിക്കുന്നു