മൊടക്കല്ലൂർ എ.യു.പി സ്കൂൾ പൂർവ്വ അധ്യാപക സംഗമവും 80 വയസ്സ് കഴിഞ്ഞ അധ്യാപകർക്കുള്ള ആദരവും നടന്നു.
റിപ്പോർട്ട്: ഷിജു കൂമുള്ളി
അത്തോളി: മൊടക്കല്ലൂർ എ.യു.പി സ്കൂൾ പൂർവ്വ അധ്യാപക സംഗമവും 80 വയസ്സ് കഴിഞ്ഞ അധ്യാപകർക്കുള്ള ആദരവും നടന്നു. കൂമുള്ളിയിലെ ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയം & വായനശാല ഹാളിൽ നടന്ന ചടങ്ങ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാന അധ്യാപകൻ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷനായി. ആദരവ് ഏറ്റുവാങ്ങിയ ശ്രീമതി. കെ.ടി പൊന്നമ്മ, ശ്രീമതി. ടി.സുലോചന അമ്മ, കെ.പി മീനാക്ഷി അമ്മ എന്നിവർ മറുമൊഴി നൽകി.
കാഞ്ഞിക്കാവ് ഭാസ്കരൻ, പി.ബാലൻ, ഗിരിജ മേനോൻ, എം.മുഹമ്മദ്, സി.വി മൂസ ടി.ദേവദാസൻ തുടങ്ങിയവർ സ്കൂൾ അനുഭവങ്ങൾ പങ്കിട്ടു.