തോരായി കടവ് പാലം :യുഡിഎഫ് ബഹുജന മാർച്ച് നടത്തി
തോരായി കടവ് പാലം :യുഡിഎഫ് ബഹുജന മാർച്ച് നടത്തി
Atholi News26 Aug5 min

തോരായി കടവ് പാലം :യുഡിഎഫ് ബഹുജന മാർച്ച് നടത്തി


അത്തോളി:തോരായി പാലത്തിൻ്റെ സുരക്ഷ ഉറപ്പാക്കി പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുക,

പാലം പണിയുടെ മേൽനോട്ട ചുമതലയിൽ വീഴ്ച്ച വരുത്തിയ പി ഡബ്ല്യു ഡി , കെ.ആർ.എഫ്.ബി ക്കെതിരെ നടപടി എടുക്കുക,പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്

നിർമാണത്തിനിടെ

തകർന്നു വീണ

തോരായി കടവ് പാലത്തിലേക്ക് യു ഡി എഫ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച

ബഹുജന മാർച്ച് നടത്തി. കൊടശേരി നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ അണിനിരന്നു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ വി. കെ രമേശ് ബാബു അധ്യക്ഷനായി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ,ജൈസൽ അത്തോളി,അജിത് കുമാർ കരുമുണ്ടേരി, കെ.ടി.കെ ഹമീദ്,മമ്മു ഷമാസ് പ്രസംഗിച്ചു. യു ഡി എഫ് പഞ്ചായത്ത് കൺവീനർ ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും വി.ടി.കെ ഷിജു നന്ദിയും പറഞ്ഞു.എൻ.കെ പത്മനാഭൻ, തറോൽ അബ്ദു റഹിമാൻ,കെ.ടി.കെ ബഷീർ,ഇയ്യാങ്കണ്ടി മുഹമ്മദ്, ഹാരിസ് പാടത്തിൽ, സി.കെ റിജേഷ്, വി.എം സുരേഷ് ബാബു, ടി.കെ ദിനേശൻ, കെ.എം അസീസ്, ടി.പി അശോകൻ , വി.പി ഷാനവാസ്,നിസാർ കൊളക്കാട്, എ.കെ ഷമീർ മാസ്റ്റർ,എം.ടി താരിഖ്,ഫൈസൽ ഏറോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രം:തകർന്നു വീണ തോരായി കടവ് പാലത്തിലേക്ക് നടന്ന യു ഡി എഫ് ബഹുജന മാർച്ച്

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec