അത്തോളി അത്താണിയിൽ കെണിയൊരുക്കി റോഡും വാഹനവും ', റോഡ് കുറുകെ കടക്കാൻ സീബ്ര ലൈൻ വേണമെന്ന് യാത്രക്കാർ
By ആവണി എ എസ്
അത്തോളി : അത്താണി ജംഗ്ഷൻ തിരിക്കൊഴിഞ്ഞ നേരമില്ല . കാൽ നടക്കാരും ബസ് ഇറങ്ങുന്നവരും റോഡിന് ഇരുവശവും എത്താൻ ഏറെ പ്രയാസം നേരിടുകയാണ്. ഇക്കാരണത്താൽ അത്താണിയിൽ സീബ്രാ ലൈൻ വേണമെന്ന് പൊതു പ്രവർത്തകൻ നിസാർ കൊളക്കാട് അത്തോളി ന്യൂസിനോട് പറഞ്ഞു . ഈ ആവശ്യം ഉന്നയിച്ച് ഫോട്ടോ സഹിതം എഡിറ്റോറിയൽ ടീമിന് അയക്കുകയായിരുന്നു. കൊളക്കാട് നിന്നും കൊങ്ങന്നൂരിൽ നിന്നും വാഹനം ഒരേ സമയം കടന്ന് വരുമ്പോഴും സംസ്ഥാന പാതയിൽ ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ഇരുവശത്ത് നിന്നും ഒന്നിച്ചെത്തെ മ്പോഴും ഏറെ നേരം അത്താണി ഗതാഗതക്കുരുക്കിലാകും.
മെഡിക്കൽ കോളജിലേക്ക്
രോഗികളുമായി പോകുന്ന ആംബുലൻസിന് വഴി ഒരുക്കാൻ ഏറെ പ്രയാസം നേരിടാറുണ്ട്.
കോഴിക്കോട് - ഉള്ളിയേരി ബസ് , അത്താണി സ്റ്റോപ്പിൽ നിർത്തുന്നതിന് പകരം കൊങ്ങന്നൂർ റോഡിന് മധ്യത്തിൽ നിർത്തിയിട്ട് ആളെ കയറ്റുന്നത് പതിവാണ് . കുറച്ച് മുന്നോട്ട് നിർത്താൻ പല തവണ പറഞ്ഞിട്ടും കേൾക്കാറില്ലന്ന് നിസാർ പറയുന്നു.
സീബ്രാ ലൈൻ ചെയ്യുന്നതിനൊപ്പം രാവിലെയും വൈകീട്ടും പോലീസിന്റെ സേവനം അത്യാവിശ്യമാണ് . യാത്രക്കാരുടെ പ്രശ്നങ്ങൾ അവതിപ്പിച്ച് ഇന്ന് വൈകുന്നേരം അത്തോളി പോലീസ് ഇൻസ്പെക്ടർക്ക് നിവേദനം നൽകുമെന്ന് നിസാർ അത്തോളി ന്യൂസിനോട് പറഞ്ഞു.
അതിനിടെ അത്തോളി ഹൈസ്‌കൂളിന് മുൻപിൽ സീബ്ര ലൈൻ ചെയ്യുമെന്ന ഉറപ്പ് അധികൃതർ പാലിക്കപ്പെട്ടില്ലെന്ന് പ്രതികരണ വേദി കൂട്ടായ്മ പ്രസിഡന്റ് ആർ കെ ലതീഷ് പറഞ്ഞു.