അത്തോളിയിൽ കുരുന്നുകൾക്ക്   തൈ വിതരണം ചെയ്ത്   അങ്കണവാടിയിൽ പ്രവേശനോത്സവം
അത്തോളിയിൽ കുരുന്നുകൾക്ക് തൈ വിതരണം ചെയ്ത് അങ്കണവാടിയിൽ പ്രവേശനോത്സവം
Atholi News6 Jun5 min

അത്തോളിയിൽ കുരുന്നുകൾക്ക് 

തൈ വിതരണം ചെയ്ത് 

അങ്കണവാടിയിൽ പ്രവേശനോത്സവം 

 



അത്തോളി :

കൊങ്ങന്നൂർ കോട്ടയിൽപീടിക

അങ്കണവാടിയിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് തൈ വിതരണവും സമ്മാനവിതരണവും നടത്തി.

വാർഡ് മെമ്പർ സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

അംഗനവാടി പഠനം കഴിഞ്ഞ് നേരിട്ട് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഹൈഫ ഫാത്തിമയെ മോമെന്റോ കൊടുത്ത് ആദരിച്ചു. പ്രവേശനോത്സവത്തിൽ എ എൽ എം എസ് സി അംഗവും വാർഡ് കൺവീനറുമായ ടി പി അശോകൻ അധ്യക്ഷത വഹിച്ചു.

അംഗനവാടി വർക്കർ പി രഹ്‌നത്ത് സ്വാഗതവും ഹെൽപ്പർ സി പി ഗീത നന്ദിയും പറഞ്ഞു.

Recent News