പൈതൃകത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകണം : മന്ത്രി അഹമ്മദ് ദേവർ കോവിൽ
പൈതൃകത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകണം : മന്ത്രി അഹമ്മദ് ദേവർ കോവിൽ
Atholi News13 Oct5 min

പൈതൃകത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകണം : മന്ത്രി അഹമ്മദ് ദേവർ കോവിൽ


പൈതൃകം പ്രദർശനം തുടങ്ങി


കോഴിക്കോട്:ചരിത്ര സംഭവങ്ങളുടെ  തെളിവുകൾ കണ്ടെടുത്ത് സംരക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതിനൊപ്പം അതിന്റെ പൈതൃകത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകാൻ കഴിയണമെന്ന് പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ  

news image

ആർക്കിയോളജി ആന്റ് ഹെറിറ്റേജ് അസോസിയേഷൻ മാനാഞ്ചിറ സി എസ് ഐ കത്രീഡൽ ഹാളിൽ നടത്തുന്ന പൈതൃകം 2023 പുരാവസ്തുക്കളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .


സംസ്ഥാന സർക്കാർ ഈ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികൾക്ക് കൂട്ടായ്മയുടെ പ്രദർശനം ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


അസോസിയേഷൻ പ്രസിഡന്റ് എം കെ ലത്തീഫ് നടക്കാവ് ആധ്യക്ഷത വഹിച്ചു.


തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി.


അനീസ് ബഷീർ ,പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ,ഡോ.എം സി വസിഷ്ട് , ടി പി എം ഹാഷിർ അലി , എം ഡി വില്യംസ്, പി കെ വികാസ് എന്നിവർ സംസാരിച്ചു.

news image

തെക്കേപ്പുറം ഹെറിറ്റേജിന്റെ ഭാഗമായ മാളിയ മേലെ പാട്ട് സംഗീത സദസിന്റെ രംഗം പുനരാവിഷ്ക്കരിച്ചത് തുടങ്ങി 400 വർഷം പഴക്കമുള്ള സാമൂതിരിയുടെ കാലത്തെ താര കോയിൻ, 100 വർഷം പഴക്കമുള്ള ക്യാമറ, ഉൾകടലിൽ നിന്നും സമയം നോക്കുന്ന ഉച്ച നോക്കി , പഴയ കാലത്ത് സിനിമ കാണുന്ന ബയോസ്കോപ്പി, ഖുറാൻ അച്ചടിച്ച കല്ലച്ച്, ഭൂമി കൈമാറ്റത്തോടൊപ്പം കർഷകനെയും കൈമാറ്റം ചെയ്ത എ ഡി 849 ലെ ഓലക്കരണം വരെ 300 ലധികം വൈവിധ്യമാർന്ന ശേഖരങ്ങളാണ്  പ്രദർശനത്തിലുള്ളത്. പഴയ കാലത്തെ നോട്ടുകളും നാണയങ്ങളും വാങ്ങാനും സൗകര്യമുണ്ട്.

പ്രദർശനം  ഞായറാഴ്ച സമാപിക്കും. 


ഫോട്ടോ:പൈതൃക - 2023 ഉദ്ഘാടനം ചെയ്ത മന്ത്രി അഹമദ് ദേവർ കോവിൽ ഹാളിൽ പ്രദർശനം കാണുന്നു.


മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

Recent News