അത്തോളിക്കാവിൽ നവീകരണ കലശവും
ധ്വജപ്രതിഷ്ഠ ഫണ്ട് സമാഹരണ നറുക്കെടുപ്പും : ആർ ജി ഗ്രൂപ്പ് ചെയർമാൻ ആർ ജി രമേശ് ഉദ്ഘാടനം ചെയ്തു
അത്തോളി :അത്തോളിക്കാവ് ശിവക്ഷേത്രത്തിൽ
നവീകരണ കലശവും
ധ്വജപ്രതിഷ്ഠ ഫണ്ട് സമാഹരണ നറുക്കെടുപ്പും ആർ ജി ഗ്രൂപ്പ് ഓഫ് കമ്പിനീസ് ചെയർമാൻ ആർ ജി രമേശ് നിർവ്വഹിച്ചു. ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട്
കെ. എം രാജൻ അധ്യക്ഷത വഹിച്ചു. ഗിരിഷ് പാലാക്കര സ്വാഗതവും മോഹനൻ. ടി. കെ. നന്ദിയും പറഞ്ഞു.
ക്ഷേത്രം മേൽശാന്തി ഗണപതി ഭട്ട്, ക്ഷേത്രഭാരവാഹികൾ കമ്മറ്റി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.