വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ദുരുപയോഗവും;
കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
അത്തോളി :
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് അത്തോളി മണ്ഡലം
കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി.
അത്താണിയിൽ നിന്ന് ആരംഭിച്ച പ്രകടനം അത്തോളി ഹൈസ്കൂളിനടുത്ത് സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട് , ബ്ലോക്ക് കോൺഗ്രസ് ട്രഷറർ കെപി ഹരിദാസൻ , പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, വി.ടി.കെ ഷിജു, എ. കൃഷ്ണൻ മാസ്റ്റർ, അജിത് കരുമുണ്ടേരി, രമേശ് വലിയാറമ്പത്ത്, ടി കെ ദിനേശൻ, ടി.പി. ജയപ്രകാശ്, ഷീബ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.