മുസ്ലിം ലീഗ്  അത്താണി പറക്കുളം   ശാഖ കമ്മിറ്റിയുടെ അനുമോദന സദസ്
മുസ്ലിം ലീഗ് അത്താണി പറക്കുളം ശാഖ കമ്മിറ്റിയുടെ അനുമോദന സദസ്
Atholi News16 Jun5 min

മുസ്ലിം ലീഗ്  അത്താണി പറക്കുളം 

ശാഖ കമ്മിറ്റിയുടെ അനുമോദന സദസ്  


        

അത്തോളി: മുസ്ലിം ലീഗ് അത്താണി പറക്കുളം ശാഖ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ് അബുദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാക്ക് അബ്ദുല്ല കേളോത്ത് ഉദ്ഘാടനം ചെയ്തു. ശാഖലീഗ് പ്രസിഡന്റ് സി.കെ മുഹമ്മദ് അധ്യക്ഷനായി.

സെക്കന്ററി,ഹയർ സെക്കന്ററി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വി.പി റഫ തസ്നീം, സി.കെ ശേഖ മറിയ, കെ.എം ഐഷ നമ്ര എന്നിവരെ പി.ടി.എച്ച് പഞ്ചായത്ത് ചെയർമാൻ സി.കെ നസീർ വനിതാ ലീഗ് ശാഖ പ്രസിഡൻ്റ് ആയിഷ റഫീഖ് എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു. എം. കെ മമ്മു, വി. പി. കെ ഖാദർ, ജസീല വാഹിദ് സംസാരിച്ചു. സെക്രട്ടറി ബഷീർ മേപള്ളി സ്വാഗതവും നൂർജഹാൻ നന്ദിയും പറഞ്ഞു.




ചിത്രം: അത്തോളി അത്താണി പറക്കുളം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചപ്പോൾ

Recent News