സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാനം; സുവർണ നേട്ടവുമായി അബ്രഹാം റോയ്
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാനം; സുവർണ നേട്ടവുമായി അബ്രഹാം റോയ്
Atholi News6 Nov5 min

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാനം; സുവർണ നേട്ടവുമായി അബ്രഹാം റോയ് 




അത്തോളി : കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും 

അഭിമാന നേട്ടം .

അത്തോളി ജി വി എച്ച് എസ് എസ് ലെ 10 ആം ക്ലാസ് വിദ്യാർഥി അബ്രഹാം റോയി ഉൾപ്പെടെ കോഴിക്കോട് ജില്ലാ ജൂനിയർ ബാഡ്മിന്റൺ ടീം ഗോൾഡ് മെഡൽ നേടി. അത്തോളി ജി വി എച്ച് എസ് എസിലെ പി ടി എ യുടെ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ ടിം മാനേജർ രജീഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.

അബ്രഹാം റോയിയിലൂടെ സ്പോർട്സ് രംഗത്ത് അത്തോളിക്ക് അഭിമാന നേട്ടം കൈവരിച്ചതിൽ നാട്ടുകാർ അഭിമാനിക്കുന്നതായി പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരയ്ക്കൽ പറഞ്ഞു. 

എൽ പി സ്കൂൾ തല മത്സരങ്ങളിൽ തുടങ്ങി അബ്രഹാം റോയി മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ടെന്ന് അധ്യാപകർ വ്യക്തമാക്കി.

അത്തോളി കൊളക്കാട് സ്വദേശി റോയിയുടെ മകനാണ് .

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec