അത്തോളി, കുളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ്ണ ജൂബിലിയുടെ നിറവിൽ: സ്വാഗത സംഘം രൂപീകരിച്ചു
അത്തോളി: സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൻറെ
അമ്പതാം വാർഷികത്തോടനുബന്ധിച്ച്
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷം നടത്താൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി, മെമ്പർമാരായ ബിജുതയ്യിൽ, സുനീഷ് നടുവിലയിൽ, സ്മിത ഉണ്ണൂലികണ്ടി, സമീറ ഊളറാട്ട്,
പ്രിൻസിപ്പൽ സിബി ജോസഫ്
എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ഒ. ചന്ദ്രൻ സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ അഷ്റഫ് നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി ചെയർപേഴ്സനും പി.ടി.എ പ്രസിഡണ്ട് കെ.ഒ. ചന്ദ്രൻ വർക്കിംഗ് ചെയർമാനും
പ്രിൻസിപ്പൽ സിബി ജോസഫ്
ജനറൽ കൺവീനറുമായി
സംഘാടക സമിതി രൂപീകരിച്ചു.
സബ് കമ്മിറ്റി ഭാരവാഹികൾ: പ്രോഗ്രാം: ഇ. ശശീന്ദ്രദാസ് (ചെയർമാൻ ), കെ.വി.ഷിബു (കൺവീനർ),സാമ്പത്തികം: ഒ.പി. മൂസക്കോയ (ചെയർമാൻ), നിഷി കുമാർ (കൺവീനർ) റിസപ്ഷൻ: ജനാർദ്ദനൻ വട്ടേരി (ചെയർമാൻ)
ടി.എം. ലാലിക്കുട്ടി (കൺവീനർ) ഭക്ഷണം: മഹേഷ് കോറോത്ത് (ചെയർമാൻ), മോഹൻ കുമാർ (കൺവീനർ), ലൈറ്റ് ആൻഡ് സൗണ്ട്: ഇ.എം. വാസു (ചെയർമാൻ), പ്രജീഷ് (കൺവീനർ) ലോ ആൻറ് ഓർഡർ ഷാജി കൊളത്തൂർ (ചെയർമാൻ),സി.കെ. ലത്തീഫ് (കൺവീനർ) സുവനീർ: എൻ.കെ. രാധാകൃഷ്ണൻ (ചെയർമാൻ)
അനിൽ കിഷോർ (കൺവീനർ), പബ്ലിസിറ്റി: സുനിൽ കൊളക്കാട് (ചെയർമാൻ), സുമൻ രാജ് (കൺവീനർ)