കോഴിക്കോട് കൂമ്പാറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം ; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് കൂമ്പാറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം ; നിരവധി പേര്‍ക്ക് പരിക്ക്
Atholi News23 Nov5 min

കോഴിക്കോട് കൂമ്പാറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം ; നിരവധി പേര്‍ക്ക് പരിക്ക്



കൂടരഞ്ഞി :കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ മേലേ കൂമ്പാറയിൽ നടന്ന വാഹന അപകടത്തിൽ ഒരാൾ മരിച്ചു.

തൊഴിലാളികളുമായി ഇറക്കം ഇറങ്ങി വരികയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടം. അപകടത്തിൽ 15:ഓളം പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ട രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഇന്ന് ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സ്ഥലത്തേക്ക് മറിഞ്ഞ വാഹനം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഉയർത്തിയത്. അപകടത്തിൽ വാഹനം ഭാഗികമായി തകര്‍ന്നു.

അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച മിനി പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.

Recent News