"സഫലം 2025"സ്കൂൾ വാർഷികാഘോഷം
അത്തോളി : വേളൂർ ജി.എം.യുപി. സ്കൂൾ "സഫലം 2025" വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പർ ഫൗസിയ ഉസ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ,
പി.ടി.എ. പ്രസിഡണ്ട് ജസ് ലീൽ കമ്മോട്ടിൽ,
എസ്.എം.സി. ചെയർമാൻ സാദിഖ് എം കെ,എം.പി .ടി.എ ചെയർപേഴ്സൺ രാജി രശ്മി,പി. എം ഷാജി, ടി.കെ കൃഷ്ണൻ,അസീസ് കരിമ്പയിൽ, എം. കെ ആരിഫ് അഷ്റഫ് അത്തോളി, കെ. പി ബബീഷ് കുമാർ എന്നിവർ സംസാരിച്ചു.
സിനിമ-സീരിയൽ താരം ഗിനീഷ് ഗോവിന്ദ് മുഖ്യാതിഥിയായി.
വിരമിക്കുന്ന അധ്യാപകരായ പ്രകാശ് ബാബു,എം,സുഷമ വി.പി എന്നിവർ മറുപടി പ്രസംഗം നടത്തി.
ക്വിക്ക് ബോക്സിംഗിൽ ഇൻ്റർ നാഷണൽ ലെവൽ മത്സരത്തിലെ മെഡൽ ജേതാവായ സ്കൂൾ വിദ്യാർത്ഥിനിയായ സാത്വികക്കും,വിരമിക്കുന്ന അധ്യാപകർക്കും പി.ടി എ, എസ്എം.സി,എം പി ടി എ,സ്കൂൾ സ്റ്റാഫ് എന്നിവർ ചേർന്ന്
ഉപഹാരം നൽകി.
ഫെബ്രുവരി 12,13 തിയ്യതികളിലായി നടന്ന പരിപാടിയിൽ പ്രീ പ്രൈമറി കലോത്സവം, കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ വിവിധ കലാ
പരിപാടികളും അരങ്ങേറി.ചടങ്ങിൽ
പ്രധാനാധ്യാപകൻ ടി. എം ഗിരീഷ് ബാബു
സ്വാഗതവും പ്രോഗ്രാം കൺവീനർ പി.പി. സീമ നന്ദിയും രേഖപ്പെടുത്തി