രാജ്യത്തിൻ്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം കൊളത്തൂർ  സ്വാമി ഗുരുവരാനന്ദ ഗവ: ഹയർ സെക്കന്ററി സ്കൂൾ
രാജ്യത്തിൻ്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ഗവ: ഹയർ സെക്കന്ററി സ്കൂൾ സമുചിതമായി ആഘോഷിച്ചു
Atholi News15 Aug5 min

സ്വാതന്ത്ര്യദിനം ആഘോഷിച്ചു


അത്തോളി : രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ഗവ: ഹയർ സെക്കന്ററി സ്കൂൾ സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് പതാക ഉയർത്തുകയും ഹെഡ്മാസ്റ്റർ അഷ്‌റഫ്‌ കെ കെ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. എസ് പി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി, എൻ എസ് എസ്, എന്നിവയോടൊപ്പം മറ്റു വിദ്യാർത്ഥികളും പരേഡിൽ അണിനിരന്നു.സ്കൂളിന്റെ അൻപതാം വാർഷികാഘോഷമായ "ഊരൊളി" യുടെ ഭാഗമായി ദേശഭക്തി ഗാനം, നൃത്ത സംഗീത ശില്പം ഉൾപ്പെടെ വിദ്യാർത്ഥികളുടെ വൈവിധ്യമേറിയ പരിപാടി കൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മാറ്റ് കൂട്ടി. കുട്ടികൾ ത്രിവർണ്ണകളറിലുള്ള റിബൻ ധരിച്ച് ഗ്രൗണ്ടിൽ ഇന്ത്യയുടെ മാതൃകയും തീർത്തു. പി ടി എ പ്രസിഡന്റ് കെ. ഒ. ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എൻ വി ശിവദാസൻ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ ,അദ്ധ്യാപകർ,പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു. പായസ വിതരണവും നടന്നു. അദ്ധ്യാപകരായ മൊയ്‌തീൻ കോയ. കെ, സുരേഷ് സി, ലത്തീഫ് സി പി, ലാലിക്കുട്ടി ടി എം , ഷിബു. കെ. വി എന്നിവർ നേതൃത്വം നൽകി.

Tags:

Recent News