എം ചടയൻ സ്മാരക പുരസ്‌കാരം വിതരണം ചെയ്തു
ദളിത് വിഭാഗത്തിൻ്റെ സംരക്ഷണം ഉറപ്പ് വരുത്തിയാവണം രാഷ്ട്രസേവനത്തിന് പ്രാമുഖ്യം നൽകേണ്ടതെന്ന്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: ദളിത് വിഭാഗത്തിൻ്റെ സംരക്ഷണം ഉറപ്പ് വരുത്തിയാവണം രാഷ്ട്രസേവനത്തിന് പ്രാമുഖ്യം നൽകേണ്ടതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എം ചടയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
മുൻ എംഎൽഎ എം ചടയൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഹോട്ടൽ അളകാപുരിയിൽ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയുടെ സ്വപ്നം
സാക്ഷാൽക്കരിക്കാത്തത്തിൽ നിരാശയുണ്ട്.
അകൽച്ചയുടെ രാഷ്ട്രീയമാണ് നിലനിൽക്കുന്നത്.
ദളിത് വിഭാഗത്തിനോടുള്ള ഐക്യദാർഢ്യമാണ് ജനറൽ സീറ്റിൽ പോലും മത്സരിക്കാൻ മുസ്ലിം ലീഗ് അവസരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രസ്റ്റ് ചെയർമാൻ വി എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു . മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് എം എ റസാഖ് മാസ്റ്റർ സമഗ്ര ശ്രേഷ്ഠ പുരസ്കാരവും കെ കെ രമ എം എൽ എ കർമ്മ ശ്രേഷ്ഠ പുരസ്കാരവും, പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ ഷറഫുദീൻ യുവശ്രേഷ്ഠ പുരസ്കാരവും പാണക്കാട്
സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി.
വ്യത്യസ്തമേഖലകളിൽ പ്രാമുഖ്യം തെളിയിച്ച രമേഷ് നന്മണ്ട,ഗിരീഷ് ആമ്പ്ര,എ പി എം കുമാരൻ,ടി മുംതാസ്, കബനി സൈറ എന്നിവരെ ആദരിച്ചു.
എംചടയൻ അനുസ്മരണ പ്രഭാഷണം
മുൻ എം എൽ എ
യു സി രാമൻ നിർവഹിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അവാർഡ് ജേതാക്കൾക്കും ആദരവ് ഏറ്റ് വാങ്ങിയവർക്കും പൊന്നാടയണിയിച്ചു. എംചടയൻ എജു കെയർ സ്കോളർഷിപ്പ്
മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്ത് വിതരണം ചെയ്തു.
ടി ടി ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി,
അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പർ
എ എം സരിത, അവാർഡ് ജൂറി മെമ്പർ അജീഷ് അത്തോളി,
അഹമ്മദ് പുന്നക്കൽ, റഷീദ് വെങ്ങളം,
ഒ പി നസീർ ,
യു പോക്കർ,
കെ സി ശ്രീധരൻ, എന്നിവർ സംസാരിച്ചു. പി എം രതീഷ് സ്വാഗതവും അഡ്വക്കേറ്റ് പി മുരളീധരൻ നന്ദിയും പറഞ്ഞു.
ഫോട്ടോ:1-
എം ചടയൻ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് കെ കെ രമ
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങുന്നു.
ഫോട്ടോ 2-
എം ചടയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
മുൻ എംഎൽഎ
എം ചടയൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും
ഹോട്ടൽ അളകാപുരിയിൽ
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്യുന്നു