അത്തോളിയിൽ ആയുഷ് വയോജന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി,
ഹോമിയോ ചികിത്സയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ബിന്ദു രാജൻ
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത്, ഗവ.മോഡൽ ഹോമിയോ ഡിസ്പൻസറിയും, ആയുഷ്മാൻ ഭാരത്, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻറർ അത്തോളി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആയുഷ് വയോജനമെഡിക്കൽ ക്യാമ്പ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ഹോമിയോ മരുന്നുകൾക്ക് അലോപ്പതി മരുന്നിനേക്കാൾ പാർശ്വഫലങ്ങൾ കുറവാണെന്നും അതുകൊണ്ട് ഹോമിയോ ചികിത്സയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ബിന്ദു രാജൻ പറഞ്ഞു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.വികസന സമിതി ചെയർപേർസൺ ഷീബ രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ മെമ്പർമാരായ രമ .പി യം, വാസവൻ പൊയിലിൽ, ഡോ.നീമ, ഡോ.അൻസൽ ഹാരിസ്, അർജുൻ ആസ്റ്റർ ലാബ് എന്നിവർ സംസാരിച്ചു.
യോഗ ഇൻസ്ട്രക്ടർ ഭവ്യ ലക്ഷ്മി യോഗ പരിശീലിക്കേണ്ട ആവശ്യകതയേക്കുറിച്ച് ക്ലാസെടുത്തു. വാതസംബന്ധമായി ശരീരത്തിലുണ്ടാകുന്ന വേദന, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, ജീവിതശൈലീ രോഗങ്ങൾ ഇവയെക്കല്ലാം യോഗ ചെയ്യുന്നതിലൂടെ കുറെ മാറ്റമുണ്ടാവുമെന്ന് യോഗ ഇൻസ്ട്രക്ടർ പറഞ്ഞു. അത്തോളി ആസ്റ്റർ ലാബ് സൗജന്യ രക്ത പരിശോധനയും നടത്തി.ആരോഗ്യ സ്റ്റാൻ്റിംങ് കമ്മററി ചെയർ പേർസൻ എ എം സരിത സ്വാഗതവും,
ഫാർമസിസ്റ്റ് രമ്യ നന്ദിയും പറഞ്ഞു.