അത്തോളിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു
പേർക്ക് പരിക്ക്
അത്തോളി: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച രണ്ടു പേർക്ക് പരിക്ക്. സ്കൂട്ടർ ഓടിച്ച തോരായി ആനപ്പാരി താഴകുനി മുഹമ്മദ് റാസിൻ (18), ഒപ്പം സഞ്ചരിച്ച വല്യുമ്മ ആസ്യ എന്നിവർക്കാണ് പരിക്കേറ്റത്.തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ റാസിൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിസാര പരിക്കേറ്റ ആസ്യ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സതേടി. സംസ്ഥാന പാതയിൽ അത്തോളി കുന്നത്തറയിൽ
വെള്ളിയാഴ്ച പതിനൊന്നര മണിയോടെയാണ് അപകടം. ഉള്ളിയേരി ഭാഗത്തേക്ക് പോകുന്ന തീർത്ഥാടകർ സഞ്ചരിച്ച റിച്ചൂസ് ടൂറിസ്റ്റ് ബസും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അത്തോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
ചിത്രം:അത്തോളി കുന്നത്തറയിൽ അപകടത്തിൽപെട്ട സ്കൂട്ടർ