അത്തോളി പോലീസ് സ്റ്റേഷനിൽ കുറ്റ്യാടി ബസുകൾ  കളള ഒപ്പിടുന്നതായി പരാതി ;നിരവധി ആവശ്യങ്ങൾ ഉയർത്തി അത്തോ
അത്തോളി പോലീസ് സ്റ്റേഷനിൽ കുറ്റ്യാടി ബസുകൾ കളള ഒപ്പിടുന്നതായി പരാതി ;നിരവധി ആവശ്യങ്ങൾ ഉയർത്തി അത്തോളി - ഉള്ളിയേരി ബസ് തൊഴിലാളി കോർഡിനേഷൻ ധർണ്ണ നടത്തി
Atholi NewsInvalid Date5 min

അത്തോളി പോലീസ് സ്റ്റേഷനിൽ കുറ്റ്യാടി ബസുകൾ 

കളള ഒപ്പിടുന്നതായി പരാതി ;നിരവധി ആവശ്യങ്ങൾ ഉയർത്തി അത്തോളി - ഉള്ളിയേരി ബസ് തൊഴിലാളി കോർഡിനേഷൻ ധർണ്ണ നടത്തി



അത്തോളി : അനുവദിച്ച സമയങ്ങളിൽ അല്ലാതെ അത്തോളി പോലീസ് സ്റ്റേഷനിൽ ഏർപ്പെടുത്തിയ പുസ്തകത്തിൽ കുറ്റ്യാടി ബസ്സുകൾ ഒപ്പ് ഇടുന്നത് ( പഞ്ചിംഗ് ) അവസാനിപ്പിക്കുക , പോലീസ് സ്റ്റേഷനിലും പുതിയ സ്റ്റാൻഡിലോ പഞ്ചിംഗ് മെഷിൻ സ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് 

അത്തോളി - ഉള്ളിയേരി ബസ് തൊഴിലാളി കോർഡിനേഷൻ ധർണ്ണ നടത്തി.

ചൊവ്വാഴ്ച രാവിലെ 10 30 ഓടെ സ്റ്റേഷനിൽ നടന്ന ധർണ്ണ കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് വി എം അനുരാഗ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി റിയാസ് വരദാനം അധ്യക്ഷത വഹിച്ചു.

ലോക്കൽ ബസ് നടത്തുന്നത് പോലെ പെർമിറ്റ് പ്രകാരവും 

ടൈംഷീറ്റിൽ അനുവദിച്ച സമയങ്ങളിലും കുറ്റ്യാടി ബസ് സർവീസ് നടത്തുക, കുറ്റാടി ലിമിറ്റഡ് ബസുകളുടെ അമിത വേഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ധർണ്ണ നടത്തിയത്.

news image

12 ഓളം ബസ് ഉടമകളും 38 ഓളം തൊഴിലാളികളും ഉൾപ്പെട്ട കോർഡിനേഷൻ അംഗങ്ങൾ ധർണയിൽ പങ്കെടുത്തു.

കുറ്റാടി റൂട്ടിലോടുന്ന ലിമിറ്റഡ് ബസ് സമയക്രമം പാലിക്കാതെ കെ എസ് ആർ ടി സി ബസ്സുമായി മത്സരിച്ചാണ് അപകടം വരുത്തുന്നതിന് പ്രധാന കാരണമെന്ന് കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.

പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ കളക്ട്രേറ്റ് , ആർ ടി എ എന്നിവടങ്ങളിൽ പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. 2 മണിക്കൂർ നടത്തിയ ധർണ്ണ 12 ഓടെ അവസാനിപ്പിച്ചു. തുടർന്ന് അത്തോളി 

സി ഐയുമായി ചർച്ച നടത്തി.

Recent News